വ്യായാമം ചെയ്യാനായി പാര്‍ക്കിലെത്തിയ യുവനടിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതായി ആരോപണം

Web Desk   | others
Published : Sep 05, 2020, 11:50 AM ISTUpdated : Sep 05, 2020, 11:59 AM IST
വ്യായാമം ചെയ്യാനായി പാര്‍ക്കിലെത്തിയ യുവനടിയെ നാട്ടുകാര്‍  കയ്യേറ്റം ചെയ്തതായി ആരോപണം

Synopsis

സംയുക്തയുടേയും സുഹൃത്തുക്കളുടേയും സമീപത്ത് എത്തിയ ഒരു സ്ത്രീ ഇവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. നടിയെ അടിക്കാനും ഇവര്‍ ശ്രമിച്ചതായാണ് പരാതി

ബെംഗലുരു: വ്യായാമം ചെയ്യാനായി എത്തിയ ചലചിത്ര നടിയെ കയ്യേറ്റെ ചെയ്യാന്‍ ശ്രമിച്ച് നാട്ടുകാര്‍. വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിനെത്തിയ കന്നട നടി സംയുക്ത ഹെഗ്ഡേയെയും സുഹൃത്തുക്കള്‍ക്കളെയും നാട്ടുകാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഹുലാ ഹൂപ്സ് പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന നടി പൊതുഇടത്തില്‍ അശ്ലീല വേഷത്തിലെത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ കയ്യേറ്റശ്രമം. 

സംയുക്തയുടേയും സുഹൃത്തുക്കളുടേയും സമീപത്ത് എത്തിയ ഒരു സ്ത്രീ ഇവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. നടിയെ അടിക്കാനും ഇവര്‍ ശ്രമിച്ചതായാണ് പരാതി. കാബറേ കളിക്കുകയാണോ? ഇത്തരം വേഷത്തില് നടന്ന് ആരെങ്കിലും ഉപദ്രവിച്ചാല്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ കൂടിയത്. 

ലഹരി ഉപയോഗിച്ചാണ് നടി വന്നിരിക്കുന്നതെന്നായി നാട്ടുകാരുടെ ആരോപണം. നടിക്കും മയക്കുമരുന്നുവിവാദത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതും തടിച്ച് കൂടിയവരെ പ്രകോപിപ്പിച്ചു. സഹായത്തിന് വേണ്ടി അപേക്ഷിക്കുന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. ഇവര്‍ക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ നാട്ടുകാരെ ഒടുവില്‍ പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. 

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ