കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Web Desk   | Asianet News
Published : Sep 30, 2021, 01:49 PM ISTUpdated : Sep 30, 2021, 02:40 PM IST
കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Synopsis

സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 

ഹൈദരാബാദ്: കന്നഡ നടി(actress) സൗജന്യയെ(Soujanya ) ആത്മഹത്യ(commit suicide) ചെയ്ത നിലയിൽ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. 

കർണാടകയിലെ  കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്. സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് നടി ആത്മഹത്യ കുറിപ്പ് എഴുതിയത്.

തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്ന് കുറിപ്പിൽ പറയുന്നു. താന്‍ വിഷാദരോഗത്തിലാണെന്നും ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സൗജന്യ കുറിച്ചിരിക്കുന്നു.  

പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുടക് ജില്ലയിലെ കുശലനഗർ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി കേട്ട നടിയുടെ വിയോഗ വാര്‍ത്തയില്‍ നടുങ്ങിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും."ഇത് താങ്ങാനാവാത്ത നഷ്ടമാണ്, ഞാൻ അവളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും പൂർണമായി സഹതപിക്കുന്നു", എന്ന് നടി സഞ്ജന ഗാൽറാനി പറഞ്ഞു. 

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം