കാന്താര സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി ജാമ്യവ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു

Published : Feb 10, 2023, 12:52 PM ISTUpdated : Feb 10, 2023, 12:58 PM IST
കാന്താര സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി  ജാമ്യവ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു

Synopsis

ഹൈക്കോടതി വിധിയിലെ അഞ്ചാംഖണ്ഡികയിലെ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ സുപ്രീം കോടതി റദ്ദാക്കിയത്.   

ദില്ലി: വരാഹരൂപം ഉള്‍പ്പെട്ട കാന്താര സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതിയുടെ നടപടി. 

വരാഹരൂപം ഉള്‍പ്പെട്ട കാന്താര പ്രദര്‍ശിപ്പിക്കുന്നത് അടക്കം ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയാണ് കേസിലെ പ്രതികളായ ചലച്ചിത്രത്തിന്‍റെ നിര്‍മ്മാതവും നടനായ ഋഷഭ് ഷെട്ടിയും അടക്കം സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയിലെ അഞ്ചാംഖണ്ഡികയിലെ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ സുപ്രീം കോടതി റദ്ദാക്കിയത്. 

ഫെബ്രുവരി 12,13 തീയതികളില്‍ രാവിലെ പത്തിനും ഒരു മണിക്കും ഇടയില്‍ പ്രതികളായ ചിത്രത്തിന്‍റെ നിര്‍മ്മാതാവും, സംവിധായകന്‍ ഋഷഭ് ഷെട്ടിയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകണമെന്ന വ്യവസ്ഥയില്‍ ഇളവില്ല. അന്വേഷണം നടത്താം എന്നാണ് സുപ്രീംകോടതിയും പറയുന്നത്. 

ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജറാക്കി 50000 രൂപയുടെ പണം കെട്ടിവയ്ക്കുകയും, രണ്ട് ആള്‍ജാമ്യത്തിന്‍റെയും ബലത്തില്‍ ജാമ്യം നല്‍കാം.  ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജറാകണം തുടങ്ങിയ വ്യവസ്ഥകള്‍ തുടരും. 

ചിത്രത്തിന്‍റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയുടെ പരാതിയില്‍ കോഴിക്കോട് ടൌണ്‍ പൊലീസ് എടുത്ത കേസിലാണ് കാന്താരയുടെ അണിയറക്കാര്‍ക്ക് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ ജാമ്യം ലഭിച്ചത്. പകര്‍പ്പവകാശം ലംഘിച്ചു എന്ന കേസില്‍ 'നവരസം' എന്ന ഗാനം ചിട്ടപ്പെടുത്തിയ തൈക്കൂടം ബ്രിഡ്ജും, മാതൃഭൂമിയും നല്‍കിയ കേസില്‍ ഇടക്കാല വിധിയോ, വിധിയോ വരുന്നവരെയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിനാണ് സുപ്രീംകോടതിയില്‍ നിന്നും കാന്താരയുമായി ബന്ധപ്പെട്ടവര്‍ സ്റ്റേ വാങ്ങിയത്.  

'ആര്‍ആര്‍ആര്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്ക് ചിത്രമാണ്, ബോളിവുഡ് പടമല്ല': എസ്എസ് രാജമൗലി

നിങ്ങള്‍ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; ഒന്നാം ഭാഗം അടുത്തവര്‍ഷം: ഋഷഭ് ഷെട്ടി
 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു