Asianet News MalayalamAsianet News Malayalam

'ആര്‍ആര്‍ആര്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്ക് ചിത്രമാണ്, ബോളിവുഡ് പടമല്ല': എസ്എസ് രാജമൗലി

ഗോള്‍ഡന്‍ ഗ്ലോബ് വിജയിച്ചതോടെ ആര്‍ആര്‍ആര്‍ ഇന്ത്യന്‍ സിനിമയുടെ ഒരു അന്താരാഷ്ട്ര മുഖമായി മാറിക്കഴിഞ്ഞു.

SS Rajamouli Roars RRR Is Not A Bollywood Film
Author
First Published Jan 14, 2023, 10:23 PM IST

ന്യൂയോര്‍ക്ക്: ആര്‍ആര്‍ആര്‍ എന്ന എസ്എസ് രാജമൗലി സിനിമ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയതിലൂടെ, ഓസ്കാര്‍ പുരസ്കാരത്തിനുള്ള വഴിയിലാണ് രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ആര്‍ആര്‍ആര്‍. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നും ഈ ചിത്രം തന്നെയാണ്.

ഗോള്‍ഡന്‍ ഗ്ലോബ് വിജയിച്ചതോടെ ആര്‍ആര്‍ആര്‍ ഇന്ത്യന്‍ സിനിമയുടെ ഒരു അന്താരാഷ്ട്ര മുഖമായി മാറിക്കഴിഞ്ഞു.  അടുത്തിടെ യുഎസില്‍ ഡയറക്ടര്‍ ഗില്‍ഡ് ഓഫ് അമേരിക്ക ആര്‍ആര്‍ആര്‍ സിനിമയുടെ ഒരു പ്രദര്‍ശനം നടത്തി. ഇതില്‍ രാജമൗലി നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

“ആർആർആർ ഒരു ബോളിവുഡ് ചിത്രമല്ല. ഇത് ഒരു തെലുങ്ക് ചിത്രമാണ്. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഈ ചിത്രം ഞാന്‍ അവിടെ നിന്നാണ് വരുന്നത്.
 കഥ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ഗാനം ഉപയോഗിക്കുന്നത്. അല്ലാതെ സിനിമയുടെ കഥ നിര്‍ത്തിവച്ച് സംഗീതത്തിനും നൃത്തത്തിനും നല്‍കില്ല. കഥ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ആ ഘടകങ്ങൾ ഉപയോഗിക്കുന്നത്" -രാജമൗലി  പറഞ്ഞു.

ബോളിവുഡ് ചിത്രങ്ങളില്‍ ആന്യാവശ്യമായി ഗാനങ്ങളും നൃത്തവും ഉണ്ടാകാറില്ലെ, അവ കഥയെ ബാധിക്കില്ലെ എന്ന സദസില്‍ നിന്നുള്ള ചോദ്യത്തിനായിരുന്നു രാജമൗലിയുടെ ഈ അഭിപ്രായ പ്രകടനം. 

മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് ഇറങ്ങുമ്പോള്‍, മൂന്ന് മണിക്കൂര്‍ പോയത് ഞാന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അതാണ് ഫിലിം മേക്കര്‍ എന്ന നിലയിലുള്ള എന്‍റെ വിജയം എന്നും എസ്എസ് രാജമൗലി പറഞ്ഞു. 

കശ്മീർ ഫയൽസും കാന്താരയും ഓസ്കാർ ഷോര്‍ട്ട് ലിസ്റ്റിലോ?; എന്താണ് അപ്പോ 'റിമൈന്‍റ് ലിസ്റ്റ്'.!

തന്നെ തോല്‍പ്പിച്ച് ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് റിഹാന
.

Follow Us:
Download App:
  • android
  • ios