തിയറ്ററില്‍ മിസ് ആക്കിയോ ഈ ഹൊറര്‍ കോമഡി? ഒടിടി റിലീസ് പ്രഖ്യാപിച്ചു

Published : Jun 29, 2026, 02:20 PM IST
karakkam malayalam movie ott release announced sreenath bhasi sony liv

Synopsis

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'കറക്കം' എന്ന ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലേക്ക് എത്തുന്നു

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. മെയ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒരു മാസത്തിന് ഇപ്പുറമാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈയില്‍ പ്രദര്‍ശനം ആരംഭിക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല. സംഗീതത്തിനും പ്രാധാന്യമുള്ള ഹൊറര്‍ കോമഡി ചിത്രമാണ് ഇത്. മോളിവുഡിലേക്ക് തുടക്കം കുറിച്ച ക്രൗൺ സ്റ്റാർസ് എന്റർടെയ്‌‍ൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണിത്.

അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി ജെ, മണികണ്ഠൻ ആചാരി, ബിജുക്കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അൻവർ അലി, വിനായക് ശശികുമാർ, മു രി, ഹരീഷ് മോഹനൻ എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഈ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രത്തിൻ്റെ ഛായാഗ്രാഹണം ബബ്ലു അജു നിർവ്വഹിക്കുന്നു.

എഡിറ്റർ നിതിൻ രാജ് അരോൾ, കഥ ധനുഷ് വർഗീസ്, കലാസംവിധാനം രാജേഷ് പി വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രശോഭ് വിജയൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ മോഹിത് ചൗധരി, വസ്ത്രാലങ്കാരം മെൽവി ജെയ്, മേക്കപ്പ് ആർ ജി വയനാടൻ, സഹസംവിധായകൻ ജിതിൻ സി എസ്, കൊറിയോഗ്രാഫി ശ്രീജിത് ഡാൻസിറ്റി, വിഎഫ്എക്സ് ഡിടിഎം സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ അരവിന്ദ്/ എയൂഒ2, പ്രൊമോ എഡിറ്റിംഗ് ഡോൺ മാക്സ്, കാസ്റ്റിംഗ് ഡയറക്ടർ ജീവ ജനാർദ്ദനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോഷ് കൈമൾ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അമ്മൂമ്മയെ കോണ്ടാക്ട് ചെയ്യാത്തതിനു കാരണം തൻവിക്കറിയാം, ഇന്ത്യയിലേക്കു വരാൻ കാരണവും അതല്ല'; ആഞ്ഞടിച്ച് അഹാന കൃഷ്‍ണ
നിർണായക തീരുമാനം പ്രഖ്യാപിച്ച് സൂര്യ, ആരാധക‍ർക്ക് നിരാശ; രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് താരം