ഹാഷിറും പിള്ളേരും ബോക്സ് ഓഫീസ് തൂക്കി, ഇനി കരിക്കിന്റെ ഊഴം; 'കരിക്ക്' സിനിമ ചിത്രീകരണം ആരംഭിച്ചു

Published : Apr 16, 2026, 02:05 PM IST
karikku studios

Synopsis

യൂട്യൂബിലെ ജനപ്രിയ വെബ് സീരീസ് ടീമായ 'കരിക്ക്' സിനിമയുമായി എത്തുന്നു. കരിക്ക് സ്ഥാപകൻ നിഖിൽ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സീരീസുകളിലൂടെ ശ്രദ്ധേയരായ താരങ്ങൾ തന്നെയാണ് പ്രധാന വേഷങ്ങളിൽ.

യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരു പ്രേക്ഷക സമൂഹം രൂപപ്പെടുത്തിയെടുത്ത ടീമായിരുന്നു 'കരിക്ക്'. പ്രൊഡക്ഷൻ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച കണ്ടന്റുകൾ ടീം കരിക്ക് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് കാലമായി കരിക്ക് യൂട്യൂബ് ചാനലിൽ അപ്‌ഡേറ്റുകൾ ഒന്നും തന്നെ വരാത്തതിനാൽ കരിക്ക് എവിടെപ്പോയെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിനിടെ കരിക്ക് ടീം പുതിയ സിനിമയുമായി എത്തുകയാണെന്ന് അപ്‌ഡേറ്റുകൾ വന്നിരുന്നു. യുവ സംരഭകനായ ഡോക്ടർ അനന്തു, കരിക്ക് ഫൗണ്ടർ നിഖിൽ പ്രസാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ പ്രസാദ് തന്നെയാണ്. അനു കെ അനിയൻ, ജീവൻ സ്റ്റീഫൻ, അർജുൻ രത്തൻ, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജിൻ തുടങ്ങീ കരിക്കിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങൾ തന്നെയാണ് സിനിമയിലും പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.

2018-ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച "കരിക്ക്" യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ്ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെൻറ് പ്ലാറ്റ്‌ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.

ദക്ഷിണേന്ത്യയിലെ മുൻ നിര എഡ് ടെക് സ്ഥാപനമായ സൈലം സ്ഥാപകനും പരിശീലകനുമായ ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ആദ്യ ചിത്രമായ “അതിരടി” യുടെ ചിത്രീകരണം അങ്കമാലിയിലെ കോളേജിൽ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ മൾട്ടിസ്റ്റാർ ചിത്രവും അടുത്ത വർഷം പ്രേക്ഷകരുടെ മുന്നിലെത്തും. അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളുമായാണ് അടുത്ത വർഷം ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് എത്തുക. പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്റെ പേര് ഹാഷിർ കൂടെ 3 പേരുണ്ട്, കോൺടെന്റ് വീഡിയോ ചെയ്യുന്നു, ഭാവിയിൽ ആരേലും ആകാം ഇല്ലേൽ ഇവിടെ എവിടേലും കാണാം'; വൈറലായി പഴയ കമന്റ്
"ജോ" സംവിധായകൻ ഹരിഹരൻ റാമിന്റെ ചിത്രത്തിൽ നായകനായി ജി വി പ്രകാശ് കുമാർ