
ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നന്ദു പാലക്കാട് നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കരിമി എന്ന ഫാന്റസി ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പോസ്റ്ററിന്റെ പ്രകാശന കർമ്മവും മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്നു. പുതുമുഖങ്ങൾക്കൊപ്പം ബാലതാരങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ പൂജാ ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു.
കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളെയും ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലും അവതരിപ്പിക്കുന്നു. കുട്ടികൾക്ക് ഇഷ്ടപെടുന്ന വിധത്തിൽ ഒരുക്കുന്ന ഈ സിനിമ ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുമെന്ന് സംവിധായകൻ സുനിൽ പുള്ളോട് പറഞ്ഞു. ഛായാഗ്രഹണം ഐസക്ക് നെടുന്താനം, എഡിറ്റർ പ്രഭുദേവ്, പ്രൊജക്റ്റ് ഡിസൈനർ ദീപു ശങ്കർ, ആർട്ട് കേശു പയ്യപ്പള്ളി, ബിജിഎം അൻവർ അമൻ, പ്രൊഡക്ഷൻ കൺട്രോളർ അബീബ് നിലഗിരി, പ്രൊഡക്ഷൻ കോഡിനേറ്റർ രാധാകൃഷ്ണൻ പപ്പി, പോസ്റ്റർ ഷനിൽ കൈറ്റ് ഡിസൈൻ. അത്ഭുതവും സാഹസികതയും സൗഹൃദവും ചേർത്തൊരുക്കുന്ന കരിമിയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.