കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന പരാമര്‍ശം; കങ്കണയ്‌ക്കെതിരെ നടപടിയെടുക്കാൻ കോടതി നിര്‍ദ്ദേശം

By Web TeamFirst Published Oct 10, 2020, 8:58 AM IST
Highlights

സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് പരാതി. സമൂഹത്തിൽ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് കങ്കണയുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് രമേഷ് പരാതി നൽകിയിരുന്നത്. 

മുംബൈ: കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. കര്‍ണാടകയിലെ തുംകുര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. അഭിഭാഷകനായ രമേഷ് നായിക്കിന്റെ ഹര്‍ജിയിലാണ് നടപടി. 

സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് പരാതി. സമൂഹത്തിൽ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് കങ്കണയുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് രമേഷ് പരാതി നൽകിയിരുന്നത്. കങ്കണയുടെ പോസ്റ്റ് വിവിധ പ്രത്യയ ശാസ്ത്രങ്ങൾ വിശ്വസിക്കുന്നവർ തമ്മിൽ സംഘട്ടനത്തിന് കാരണമായേക്കാമെന്ന് പരാതിയിൽ പറഞ്ഞിരുന്നു. 

Read Also: കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളാണെന്ന പരാമര്‍ശം; കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

പൊലീസോ അധികാരികളോ വിഷയം പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. സ്വമേധയാ കേസെടുക്കാനുള്ള നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കങ്കണ റണാവത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

കാർ​ഷിക ബി​ല്ലി​നെ​തി​രേ രാ​ജ്യ​മെ​മ്പാ​ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​ ആയിരുന്നു ക​ങ്ക​ണ​യു​ടെ വി​വാ​ദ ട്വീറ്റ്. സിഎഎയെ ​കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ളും അ​ഭ്യുൂഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ച​വ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ കർ​ഷ​ക ബി​ല്ലി​നെ​തി​രേ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​വ​ർ ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​വ​ർ തീ​വ്ര​വാ​ദി​കളാ​ണെ​ന്നുമായിരുന്നു ക​ങ്ക​ണ ട്വീ​റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ അഭിപ്രായ പ്രകടനം. ഇതിന് പിന്നാലെ നടിയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. 

click me!