മുംബൈ: കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റാവത്തിനെതിരെ പരാതി നൽകി അഭിഭാഷകൻ. രമേശ് നായിക് എന്ന അഭിഭാഷകനാണ് കർണാടകയിലെ പ്രദേശിക കോടതിയിൽ നടിയ്ക്കെതിരെ പരാതി നൽകിയത്. സമൂഹത്തിൽ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് കങ്കണയുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 

സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് പരാതി. കങ്കണയുടെ പോസ്റ്റ് വിവിധ പ്രത്യയ ശാസ്ത്രങ്ങൾ വിശ്വസിക്കുന്നവർ തമ്മിൽ സംഘട്ടനത്തിന് കാരണമായേക്കാമെന്ന് പരാതിയിൽ പറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനെതിരെ സർക്കാർ കണ്ണടച്ചിരിക്കുകയാണ്, ഇത്തരം വിവാദ പ്രസ്താവനകൾ നിയന്ത്രിക്കാൻ നടപടിയോ ചട്ടങ്ങളൊ ഇല്ലെന്നും അഭിഭാഷകൻ കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞു. നടപടികൾ സ്വീകരിക്കാതെ സർക്കാർ മൗനം പാലിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

Read Also: ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ തീ​വ്ര​വാ​ദി​ക​ള്‍: ക​ങ്ക​ണ റ​ണാ​വ​ത്ത്

ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ രാ​ജ്യ​മെ​മ്പാ​ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​ ആയിരുന്നു ക​ങ്ക​ണ​യു​ടെ വി​വാ​ദ ട്വീറ്റ്. സിഎഎയെ ​കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ളും അ​ഭ്യു​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ച​വ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ കർ​ഷ​ക ബി​ല്ലി​നെ​തി​രേ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​വ​ർ ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​വ​ർ തീ​വ്ര​വാ​ദി​കളാ​ണെ​ന്നുമായിരുന്നു ക​ങ്ക​ണ ട്വീ​റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ അഭിപ്രായ പ്രകടനം. ഇതിന് പിന്നാലെ നടിയ്ക്കെതിരെ നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തിരുന്നു.