'കെജിഎഫ് പ്രീമിയറിനിടെ വൈദ്യുതി മുടങ്ങിയാല്‍ ബോംബ് വെക്കും'; കര്‍ണാടക ഇലക്ട്രിസിറ്റി ഓഫീസിന് യഷ് ആരാധകന്റെ ഭീഷണി

Published : Mar 30, 2019, 08:53 PM IST
'കെജിഎഫ് പ്രീമിയറിനിടെ വൈദ്യുതി മുടങ്ങിയാല്‍ ബോംബ് വെക്കും'; കര്‍ണാടക ഇലക്ട്രിസിറ്റി ഓഫീസിന് യഷ് ആരാധകന്റെ ഭീഷണി

Synopsis

ഭീഷണി സന്ദേശത്തിന് പിന്നില്‍ അല്‍പം രാഷ്ട്രീയവുമുണ്ട്. കെജിഎഫില്‍ നായകനായ യഷ് കന്നഡ സിനിമയിലെ പ്രമുഖ യുവതാരമാണ്. കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതാ അംബരീഷിനുവേണ്ടി അടുത്തിടെ പ്രചരണത്തിനിറങ്ങിയിരുന്നു യഷ്.  

തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ കന്നഡ ചിത്രം 'കെജിഎഫി'ന്റെ ടെലിവിഷന്‍ പ്രീമിയറിനിടെ വൈദ്യുതി മുടങ്ങിയാല്‍ ഇലക്ട്രിസിറ്റി ഓഫീസിന് ബോംബ് വെക്കുമെന്ന് ഭീഷണിസന്ദേശം. മാംഗളൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (മെസ്‌കോം) ഷിവമോഗയിലെ ഭദ്രാവതിയിലുള്ള ഓഫീസിലാണ് ഭീഷണിസന്ദേശം എത്തിയത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കായിരുന്നു പേര് വെളിപ്പെടുത്താത്ത 'യഷ് ആരാധകന്റെ' പേരിലുള്ള കത്ത്. 'മാര്‍ച്ച് 30ന് കെജിഎഫിന്റെ പ്രദര്‍ശനം നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങി വൈദ്യുതി മുടക്കിയാല്‍ നിങ്ങള്‍ ബാക്കിയുണ്ടാവില്ല. നിങ്ങളുടെ ഓഫീസും അവിടെയുണ്ടാവില്ല. അത് ഞങ്ങള്‍ കത്തിക്കും', കത്തിലെ ഭീഷണി ഇങ്ങനെ.

ഭീഷണി സന്ദേശത്തിന് പിന്നില്‍ അല്‍പം രാഷ്ട്രീയവുമുണ്ട്. കെജിഎഫില്‍ നായകനായ യഷ് കന്നഡ സിനിമയിലെ പ്രമുഖ യുവതാരമാണ്. കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതാ അംബരീഷിനുവേണ്ടി അടുത്തിടെ പ്രചരണത്തിനിറങ്ങിയിരുന്നു യഷ്. എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാസ്വാമിയും മത്സരിക്കുന്ന മണ്ഡലമാണ് മാണ്ഡ്യ. നിഖിലിനെതിരേ വാശിയേറിയ പ്രചരണമാണ് സുമലത നയിക്കുന്നത്. സുമലതയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി സഹകരിച്ചാല്‍ ഭാവിയില്‍ അതിന്റെ പരിണതഫലം നേരിടേണ്ടിവരുമെന്ന് യഷിനെതിരേ ജെഡി(എസ്) എംഎല്‍എ നാരായണ ഗൗഡ നേരത്തേ പ്രസ്താവനയും ഇറക്കിയിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇത്തരം വൈകൃതങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളത്'; കുറിപ്പുമായി അതിജീവിത
മേളക്കാലത്തിന് കൊടിയിറങ്ങുമ്പോൾ..| DAY 08| IFFK 2025