
തമിഴകത്ത് വിജയത്തിളക്കത്തിലുള്ള താരമാണ് കാര്‍ത്തി. കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'സര്‍ദാര്‍' വൻ ഹിറ്റായി മാറിയിട്ടുണ്ട്. ആഗോളതലത്തില്‍ കാര്‍ത്തി ചിത്രം 100 കോടി ക്ലബിലെത്തിയ വിശേഷം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കാര്‍ത്തിയുടെ പുതിയ ചിത്രത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.
'ജപ്പാൻ' എന്ന ചിത്രത്തിലാണ് കാര്‍ത്തി ഇനി നായകനാകുന്നത്. രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അനു ഇമ്മാനുവേല്‍ ആണ് ചിത്രത്തിലെ നായിക.
പി എസ് മിത്രനാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സംവിധാനം ചെയ്‍തത്. ലക്ഷ്‍മണ്‍ കുമാറാണ് ചിത്രം നിര്‍മ്മിച്ചത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആയിരുന്നു റൂബന്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാണം. ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണം നിര്‍വഹിച്ച 'സര്‍ദാറി'ന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ പി എസ് മിത്രൻ തന്നെയാണ്.
തകര്‍പ്പൻ വിജയങ്ങള്‍ നേടിയ 'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി അഭിനയിച്ചിരിക്കുന്നത്. വ്യത്യസ്‍ത ഗെറ്റപ്പുകളിൽ ചിത്രത്തില്‍ അഭിനയിച്ച കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കാർത്തിയെ കൂടാതെ ചിത്രത്തില്‍ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.
Read More: ഹിന്ദിയിലെ 'ഹെലൻ' തിയറ്ററുകളില്‍, 'മിലി'യുടെ ജൂക്ക്ബോക്സ് പുറത്ത്