മാധ്യമ പ്രവര്‍ത്തകനായി കാര്‍ത്തിക് ആര്യൻ, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Oct 19, 2021, 03:22 PM ISTUpdated : Oct 19, 2021, 03:48 PM IST
മാധ്യമ പ്രവര്‍ത്തകനായി കാര്‍ത്തിക് ആര്യൻ, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

കാര്‍ത്തിക് ആര്യൻ നായകനാകുന്ന ചിത്രം ധമാക്കയുടെ ട്രെയിലര്‍  പുറത്ത്.

കാര്‍ത്തിക് ആര്യൻ (Karthik Aryan) നായകനാകുന്ന ചിത്രമാണ് ധമാക്ക. രാം മധ്വാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധമാക്ക എന്ന  പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് രാം മധ്വാനിക്കൊപ്പം പൂനീത് ശര്‍മയും ചേര്‍ന്നാണ്. മാധ്യമ പ്രവര്‍ത്തകനായി കാര്‍ത്തിക് ആര്യൻ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ദ ടെറര്‍ ലൈവെന്ന ചിത്രത്തിന്റെ റീമേക്കാണ് ധമാക്ക. പ്രമുഖനായ വാര്‍ത്താ അവതാരകനായിട്ടാണ് ചിത്രത്തില്‍ കാര്‍ത്തിക് ആര്യൻ അഭിനയിക്കുന്നത്. വിശാല്‍ ഖുറാന ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനു ആനന്ദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 

റോണി സ്‍ക്ര്യൂവാല ആണ് ചിത്രം നിര്‍മിക്കുന്നത്.

നെറ്റ്ഫ്ലിക്‍സില്‍ ആണ് ചിത്രം  റിലീസ് ചെയ്യുക. 2021 നവംബര്‍ 19നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. കാര്‍ത്തിക് ആര്യന് പുറമേ ചിത്രത്തില്‍ മൃണാള്‍ താക്കൂര്‍, അമൃത സുഭാഷ്, വികാസ് കുമാര്‍, വിശ്വസീജ് പ്രധാൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ അഭിനയിക്കുന്നുമുണ്ട്. അര്‍ജുൻ പതാക് എന്ന കഥാപാത്രമായിട്ടാണ് കാര്‍ത്തിക് ആര്യൻ ധമാക്കയില്‍ എത്തുക. കാര്‍ത്തിക് ആര്യന് പ്രതീക്ഷയുള്ള ചിത്രവുമാണ് ധമാക്ക. അതുകൊണ്ടുതന്നെ ധമാക്ക എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
 

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം