ജിഗര്‍താണ്ട 2ല്‍ വിസ്‍മയിപ്പിക്കാൻ നിമിഷ, ടീസറില്‍ ഷൈൻ ടോം ചാക്കോയും സൂര്യയും

Published : Sep 11, 2023, 03:31 PM ISTUpdated : Dec 01, 2023, 10:13 AM IST
ജിഗര്‍താണ്ട 2ല്‍ വിസ്‍മയിപ്പിക്കാൻ നിമിഷ, ടീസറില്‍ ഷൈൻ ടോം ചാക്കോയും സൂര്യയും

Synopsis

കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍താണ്ട 2ന്റെ ടീസര്‍ പുറത്ത്.

തമിഴകത്ത് വേറിട്ട വഴിയിലുള്ള ഒരു സിനിമയായിരുന്നു ജിഗര്‍താണ്ട. കാര്‍ത്തിക് സുബ്ബരാജ് എന്ന തമിഴ് സംവിധായകൻ രാജ്യത്ത് ജിഗര്‍താണ്ടയിലൂടെ പേരുകേട്ടു. അതുകൊണ്ടാണ് ജിഗര്‍താണ്ടയുടെ രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോര്‍ട്ട് ആരാധകര്‍ ആവേശത്തോടെ എറ്റെടുത്തത്. പ്രതീക്ഷകള്‍ വെറുതെയാകില്ലെന്ന് തെളിയിച്ച് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

എങ്ങനെയുണ്ടാകും ജിഗര്‍താണ്ട 2?

വേറിട്ട വഴിയിലാകും രണ്ടാം ഭാഗവുമെന്ന് ടീസര്‍ ഉറപ്പിക്കുന്നു. ജിഗര്‍തണ്ട ഡബിള്‍എക്സ് എന്ന പേരിലാണ് ചിത്രം എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതുമയാര്‍ന്ന കഥ പറച്ചില്‍ ശൈലി ജിഗര്‍താണ്ട ഡബിള്‍എക്സിനെയും ആകര്‍ഷകമാക്കുമെന്ന് ഉറപ്പ്. സിനിമയുടെ പശ്ചാത്തലത്തിലാണ് രണ്ടാം ഭാഗവും.

നായികയായി നിമിഷ സജയൻ

എസ് ജെ സൂര്യയും രാഘവ ലോറൻസും ജിഗര്‍താണ്ട 2ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷൈൻ ടോം ചാക്കോയെയും ചിത്രത്തിന്റെ ടീസറില്‍ കാണാം. നായികയായ നിമിഷ സജയന് മികച്ച കഥാപാത്രമായിരിക്കും എന്നും വ്യക്തം. കാര്‍ത്തിക് സുബ്ബരാജ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നു. തിരക്കഥയും കാര്‍ത്തിക് സുബ്ബരാജിന്റേത് തന്നെ. എസ് തിരുവാണ് ഛായാഗ്രാഹണം.  പ്രൊഡക്ഷൻ ഡിസൈനര്‍ ടി സന്താനം, സംഗീതം സന്തോഷ് നാരായണൻ, കൊറിയോഗ്രാഫി ഷെരിഫ് എം, ബാബ ഭാസ്‍കര്‍, സൗണ്ട ഡിസൈനര്‍ കുനാല്‍ രാജൻ, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീണ്‍ രാജ, മേക്കപ്പ് വിനോദ് എസ് എന്നിവരുമാണ് ജിഗര്‍താണ്ട ഡബിള്‍ എക്സിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ആക്ഷൻ കോമഡിയായി ജിഗര്‍താണ്ട

ആക്ഷൻ കോമഡിയായി ജിഗര്‍താണ്ട എന്ന ചിത്രം 2014ലാണ് പ്രദര്‍ശനത്തിന് എത്തിയൻ. സിദ്ധാര്‍ഥ്, ബോബി സിൻഹ, ലക്ഷ്‍മി എന്നിവരായിരുന്നു ജിഗര്‍താണ്ടയായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. കഥയുടെയും മേക്കിംഗിന്റെ പ്രത്യേകതയാല്‍ തന്നെ ചിത്രം ശ്രദ്ധായകര്‍ഷിച്ചു. അതിനാല്‍ ഇപ്പോള്‍ ജിഗര്‍താണ്ടയുെ രണ്ടാം ഭാഗം  പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും.

Read More: ജയിലറിനെ ലിയോ മറികടന്നാല്‍ മീശ വടിക്കുമെന്ന് നടൻ മീശ രാജേന്ദ്രൻ, രജനികാന്ത്- വിജയ് ആരാധകപ്പോര്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'താഴ്ത്തി വെക്കാൻ ഞാൻ നോക്കി, പക്ഷേ ചിലപ്പോൾ അത് പൊങ്ങി വരും..'; പുതിയ മീശ ലുക്കിനെ കുറിച്ച് മോഹൻലാൽ
'രണ്ട് ദിവസം അതെന്റെ ഉറക്കം കെടുത്തി, ഇപ്പോള്‍ ആലോചിക്കുമ്പോഴും ഒരു വേദനയാണ്..'; തുറന്നുപറഞ്ഞ് വേടൻ