
ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം കൊത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 23ന് ചിത്രം തിയറ്ററുകളിൽ എത്തും. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് തിയതി പുറത്തുവിട്ടു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
നിഖില വിമലാണ് കൊത്തിൽ നായിക ആയി എത്തുന്നത്. റോഷൻ മാത്യു, ശങ്കര്‍ രാമകൃഷ്‍ണൻ, സുദേവ് നായര്‍, സുരേഷ് കൃഷ്‍ണ, രഞ്‍ജിത്ത്, ശ്രീലക്ഷ്‍മി, അനു മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രശാന്ത് രവീന്ദ്രൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റതിന്‍ രാധാകൃഷ്‍ണന്‍ ചിത്രത്തിന്റെ ചിത്രസംയോജനം.
രഞ്‍ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് കൊത്ത് നിര്‍മിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ് ബാനര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്‍ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു.
രാഷ്‍ട്രീയ കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ഗണേഷ് മാരാറാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. കൈലാസ് മേനോൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
Mahaveeryar : വീരഭദ്രന്റെ പ്രണയം പറഞ്ഞ ഗാനം; 'മഹാവീര്യറി'ലെ മനോഹര മെലഡി എത്തി
അതേസമയം, മഹാവീര്യര്‍ എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിവിന്‍ പോളിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് എബ്രിഡ് ഷൈൻ ആണ്. എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈൻ തിരക്കഥ എഴുതിയിരിക്കുന്നത്. സമകാലീന സാഹചര്യങ്ങളിലെ അധികാര വ്യവസ്‍ഥിതിയോട് മാറാത്ത കാലത്തിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാസ്യത്തിന്റെ മേമ്പൊടിയോടെ കലഹിക്കുകയാണ് 'മഹാവീര്യര്‍' ചെയ്യുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ