പ്രശാന്ത് മുരളി നായകന്‍; 'കരുതല്‍' പോസ്റ്റര്‍ പ്രകാശനം ചെയ്ത് ദിലീഷ് പോത്തന്‍

Published : Nov 06, 2025, 04:37 PM IST
karuthal malayalam movie poster launched by dileesh pothan

Synopsis

ജോമി ജോസ് കൈപ്പാറേട്ട് സംവിധാനം ചെയ്ത് പ്രശാന്ത് മുരളി നായകനാകുന്ന 'കരുതൽ' എന്ന പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി

ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന കരുതൽ എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ പ്രശസ്ത സിനിമാതാരവും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. ദില്ലി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഖദ, സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി, വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘർഷങ്ങളും അവർ പോയി കഴിയുമ്പോൾ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും അവരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സീരിയൽ കില്ലേഴ്സും അവരുടെ ജീവിതവും ആണ് ഈ സിനിമ മുൻപോട്ട് വെക്കുന്ന പ്രമേയം. ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുവതലമുറകൾക്ക് ഒരു കരുതൽ തന്നെ ആയിരിക്കും ഈ സിനിമയെന്ന് അണിയറക്കാര്‍ പറയുന്നു. മൂന്ന് രാജ്യങ്ങളിയായി (ഇന്ത്യ, യുഎസ്എ, അയര്‍ലന്‍ഡ്) ചിത്രീകരണം പൂർത്തിയാക്കിയ

സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കോട്ടയം കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിൻ്റെ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന റോബോട്ടിക് ഓപ്പറേഷൻ ടെക്നോളജിയുടെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് "കരുതൽ" സിനിമയുടെ പോസ്റ്റർ പ്രകാശനം നടന്നത്. ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ ആണ് ഈണം പകർന്നിരിക്കുന്നത്. പ്രസീദ ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ പി ബി, റാപ്പർ സ്മിസ് എന്നവരാണ് സിനിമയിലെ 4 ഗാനങ്ങൾ പാടിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ദീക്ഷിത്, ഡിഐ മുഹമ്മദ് റിയാസ്, സോംഗ് പ്രൊഗ്രാമിംഗ് റോഷൻ. ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി.,

മോൻസ് ജോസഫ് എംഎൽഎ, ജോസ്മോൻ മുണ്ടക്കൽ (ജില്ലാ പഞ്ചായത്തംഗം), സി. ഇമാക്കുലേറ്റ് എസ് വി എം, സി. സുനിത എസ് വി എം, കരുതൽ സിനിമയിലെ പിന്നണി ഗായിക ബിന്ദുജ പി.ബി., അഡ്വ, ഇ എം ബിനു (കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്), ഡോ. മേഴ്സി ജോൺ (ബ്ലോക്ക് പഞ്ചായത്തംഗം) തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്റ്റീഫൻ ചെട്ടിക്കൻ, എഡിറ്റർ- സന്ദീപ് നന്ദകുമാർ , അസോസിയേറ്റ് ഡയറക്ടർ - സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ - വൈശാഖ് ശോഭന കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഞ്ജു സൈമൺ മാക്കിൽ, ലൈൻ പ്രൊഡ്യൂസർ - റോബിൻ സ്റ്റീഫൻ, കോ- പ്രൊഡ്യൂസേഴ്സ്- ശാലിൻ ഷീജോ കുര്യൻ പഴേമ്പള്ളിയിൽ, സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫൻ , ചീഫ് കോർഡിനേറ്റർ - ബെയ്ലോൺ അബ്രഹാം, മേക്കപ്പ്- പുനലൂർ രവി, അസോസിയേറ്റ് -അനൂപ് ജേക്കബ്, കോസ്റ്റ്യൂമർ- അൽഫോൻസ് ട്രീസ പയസ്, റെക്കോര്‍ഡിസ്റ്റ് & സൗണ്ട് ഡിസൈനിങ് - രശാന്ത് ലാൽ മീഡിയ, ഡബ്ബിംഗ് - ലാൽ മീഡിയ കൊച്ചി , ടൈറ്റിൽ- സൂരജ് സുരൻ, പബ്ലിസിറ്റി ഡിസൈൻ ആർക്രിയേറ്റീവ്സ്, പി ആർ ഒ -എ എസ് ദിനേശ്, ഡിജിറ്റൽ പി ആർ ഒ മനു ശിവൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ