
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
ഏപ്രില്‍ 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു തുടരും. 'സൗദി വെള്ളക്ക' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു തുടരും. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്, വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു തുടരും,
വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഉണ്ടായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും നല്‍കിയ ചുരുക്കം അഭിമുഖങ്ങളിലൂടെയും പ്രൊമോഷന്‍ കൃത്യമായി ഡിസൈന്‍ ചെയ്തിരുന്നു സംവിധായകന്‍ അടക്കമുള്ളവര്‍. ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം വന്നതോടെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കേരളത്തിൽ നിന്നും 118 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ഒടിടിയില്‍ എത്തിയതിന് ശേഷവും മികച്ച അഭിപ്രായമായിരുന്നു നേടിയത്.