നായകനായി പ്രശാന്ത് മുരളി; 'കരുതൽ' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

Published : Nov 06, 2025, 02:07 PM IST
karuthal prasant murali

Synopsis

പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് സംവിധാനം ചെയ്യുന്ന 'കരുതൽ' എന്ന ചിത്രത്തിന്റെ പോസ്റ്റർ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. ഐശ്വര്യ നന്ദനാണ് ചിത്രത്തിലെ നായിക.

ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുതൽ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പ്രശസ്ത സിനിമാതാരവും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. ഡൽഹി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത , സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘർഷങ്ങളും അവർ പോയി കഴിയുമ്പോൾ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും അവരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സീരിയൽ കില്ലേഴ്സും അവരുടെ ജീവിതവും ആണ് ഈ സിനിമ മുൻപോട്ട് വെക്കുന്ന പ്രമേയം.

ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുവതലമുറകൾക്ക് ഒരു "കരുതൽ" തന്നെ ആയിരിക്കും ഈ സിനിമ. മൂന്ന് രാജ്യങ്ങളിയായി (India, Usa & Ireland ) ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കോട്ടയം കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിൻ്റെ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന റോബോട്ടിക് ഓപ്പറേഷൻ ടെക്നോളജിയുടെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് "കരുതൽ" സിനിമയുടെ പോസ്റ്റർ പ്രകാശനം നടന്നത്. ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ ആണ് ഈണം പകർന്നിരിക്കുന്നത്. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ P.B, റാപ്പർ സ്മിസ് എന്നവരാണ് സിനിമയിലെ 4 ഗാനങ്ങൾ പാടിയിരിക്കുന്നത്. പശ്ചാത്തല സംഗീതം - ദീക്ഷിത് , DI - മുഹമ്മദ് റിയാസ്, സോങ് പ്രോഗ്രാമിങ് - റോഷൻ.

ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി. മോൻസ് ജോസഫ് എംഎൽഎ, ജോസ്മോൻ മുണ്ടക്കൽ (ജില്ലാ പഞ്ചായത്തംഗം), സി. ഇമാക്കുലേറ്റ് SVM, സി. സുനിത SVM, കരുതൽ സിനിമയിലെ പിന്നണി ഗായിക ബിന്ദുജ പി.ബി, Adv. EM ബിനു (കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്), ഡോ. മേഴ്സി ജോൺ (ബ്ലോക്ക് പഞ്ചായത്തംഗം), തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്റ്റീഫൻ ചെട്ടിക്കൻ, എഡിറ്റർ- സന്ദീപ് നന്ദകുമാർ , അസോസിയേറ്റ് ഡയറക്ടർ - സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ - വൈശാഖ് ശോഭന കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഞ്ജു സൈമൺ മാക്കിൽ, ലൈൻ പ്രൊഡ്യൂസർ - റോബിൻ സ്റ്റീഫൻ, കോ- പ്രൊഡ്യൂസേഴ്സ്- ശാലിൻ ഷീജോ കുര്യൻ പഴേമ്പള്ളിയിൽ, സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫൻ , ചീഫ് കോർഡിനേറ്റർ - ബെയ്ലോൺ അബ്രഹാം, മേക്കപ്പ്- പുനലൂർ രവി, അസോസിയേറ്റ് -അനൂപ് ജേക്കബ്, കോസ്റ്റ്യൂമർ- അൽഫോൻസ് ട്രീസ പയസ്, റെക്കോഡിസ്റ്റ് & സൗണ്ട് ഡിസൈനിങ് - രശാന്ത് ലാൽ മീഡിയ, ഡബ്ബിങ് - ലാൽ മീഡിയ കൊച്ചി , ടൈറ്റിൽ- സൂരജ് സുരൻ, പബ്ലിസിറ്റി ഡിസൈൻ ആർക്രിയേറ്റീവ്സ്,പി ആർ ഓ -എ എസ് ദിനേശ്, ഡിജിറ്റൽ പി ആർ ഓ മനു ശിവൻ.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ