ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍; 'കാസര്‍ഗോള്‍ഡ്' മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍

Published : Feb 05, 2023, 11:36 AM IST
ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍; 'കാസര്‍ഗോള്‍ഡ്' മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍

Synopsis

തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് സജിമോൻ പ്രഭാകർ 

ആസിഫ് അലിയും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ദുല്‍ഖര്‍ സല്‍മാന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്. ആസിഫ് അലിയുടെ പിറന്നാളിനോട് അനുബന്ധിച്ച് അദ്ദേഹത്തിന് ആശംസകളുമായി ഇന്നലെയാണ് പോസ്റ്റര്‍ പുറത്തെത്തിയത്. മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈൻ ടോം ചാക്കോ, വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സരിഗമ അവതരിപ്പിക്കുന്ന ചിത്രം എൽഎൽപിയുമായി സഹകരിച്ച് മുഖരി എന്റർടൈയ്മെന്റിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസർ സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് സജിമോൻ പ്രഭാകർ ആണ്. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു.

ALSO READ : 'കാല് കുത്തണം കുത്തണം എന്ന് തോന്നും'; മഴയത്ത് സ്ലാക്ക്ലൈനിംഗുമായി പ്രണവ് മോഹന്‍ലാല്‍

എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം സജി ജോസഫ്, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സ്റ്റിൽസ് റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റിൽസ് രജീഷ് രാമചന്ദ്രൻ, പരസ്യകല എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി,
ബിജിഎം വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുകര, പ്രൊഡക്ഷൻ കൺട്രോളർ വിനോഷ് കൈമൾ, പ്രണവ് മോഹൻ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച ചിത്രമാണിത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക