Asianet News MalayalamAsianet News Malayalam

'കാല് കുത്തണം കുത്തണം എന്ന് തോന്നും'; മഴയത്ത് സ്ലാക്ക്ലൈനിംഗുമായി പ്രണവ് മോഹന്‍ലാല്‍

ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടി പുതിയ വീഡിയോ

pranav mohanlal slacklining video instagram reels nsn
Author
First Published Feb 5, 2023, 10:26 AM IST

ബാലതാരമായി എത്തിയ ഒന്നാമനില്‍ അടക്കം കായികപരമായ തന്‍റെ കഴിവുകള്‍ പുറത്തെടുത്തിട്ടുണ്ട് പ്രണവ് മോഹന്‍ലാല്‍. ഈ ചിത്രത്തിലെ പ്രണവിന്‍റെ സാന്നിധ്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ സമ്മര്‍സോള്‍ട്ട് ചെയ്യുന്ന ഒരു രംഗമാവും പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുക. പിന്നീട് നായകനായി അരങ്ങേറിയ ജീത്തു ജോസഫ് ചിത്രം ആദിയിലെ പാര്‍ക്കൌര്‍ അഭ്യാസിയായ നായകന് വലിയ കൈയടിയാണ് ലഭിച്ചത്. കായികാഭ്യാസങ്ങളോടുള്ള പ്രണവിന്‍റെ താല്‍പര്യം സാധാരണ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ഈ ചിത്രത്തിന് ശേഷമാണ്. വായനയും യാത്രകളും പോലെ സാഹസികതയോടും കായിയാഭ്യാസങ്ങളോടും താല്‍പര്യമുള്ള പ്രണവ് ഇന്‍സ്റ്റഗ്രാമിലൂടെ അത്തരം പല വീഡിയോകളും പങ്കുവെക്കാറുണ്ട്. പ്രണവ് പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

കയര്‍ കെട്ടി നടത്തം എന്ന സ്ലാക്ക്ലൈനിംഗ് നടത്തുന്ന തന്‍റെ വീഡിയോയാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്. മഴയത്താണ് പ്രണവിന്‍റെ സ്ലാക്ക്ലൈനിംഗ്. രസകരമായ കമന്‍റുകളുമായാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്. മനോഹരേട്ടാ, എന്തൊക്കെയാണ് ആ ചെറുക്കന്‍ കാണിക്കുന്നെ എന്നാണ് ഒരാളുടെ കമന്‍റ്. കാല് കുത്തണം കുത്തണം എന്ന് തോന്നും, പക്ഷേ കുത്തരുത് എന്നാണ് മറ്റൊരാളുടെ കമന്റ്.

ALSO READ : 'ജിം കെനി'യായി മോഹന്‍ലാല്‍; സംവിധാനം ചെയ്യാനിരിക്കുന്ന വലിയ ചിത്രത്തെക്കുറിച്ച് ഭദ്രന്‍

വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയ ഹൃദയമാണ് പ്രണവ് മോഹന്‍ലാലിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. പ്രണവ് നായകനായ മൂന്നാമത്തെ ചിത്രമായ ഹൃദയം അദ്ദേഹത്തിന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നുമായി. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രവുമാണിത്. പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. അരുണ്‍ നീലകണ്ഠന്‍ എന്നാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. അരുണിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. 

Follow Us:
Download App:
  • android
  • ios