കേന്ദ്ര കഥാപാത്രമായി സ്വാസിക; 7 മാസത്തിനിപ്പുറം ആ ചിത്രം ഒടിടിയിലേക്ക്

Published : Sep 14, 2025, 12:05 PM IST
Randaam Yaamam movie ott release date announced swasika Nemom Pushparaj

Synopsis

ഫെബ്രുവരിയിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഇത്. സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥ പറയുന്ന ചിത്രത്തിൽ ധ്രുവനും ഗൗതം കൃഷ്ണയുമാണ് നായകന്മാർ.

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. സ്വാസികയെ കേന്ദ്ര കഥാപാത്രമാക്കി നേമം പുഷ്പരാജ് സംവിധാനം ചെയ്ത രണ്ടാം യാമം എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ഈ വര്‍ഷം ഫെബ്രുവരി 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. സെപ്റ്റംബര്‍ 19 മുതല്‍ കാണാനാവും.

ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമ്മിക്കുന്നത്. കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ചതിയ്ക്കും വഞ്ചനയ്ക്കുമെതിരെ സ്ത്രീകള്‍ വിരൽ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ള ഇരട്ട സഹോദരന്മാരുടെ ജീവിതത്തിനും ഈ ചിത്രത്തിൽ ഏറെ സ്ഥാനമുണ്ട്. ത്രില്ലും ആക്ഷനും ഇമോഷനുമൊക്കെ ചേരുന്ന, ഗാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഒരു ക്ളീൻ എൻ്റർടൈനറാണ് ഈ ചിത്രമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാർ. ജോയ് മാത്യു, സുധീർ കരമന, നന്ദു, ഷാജു ശ്രീധർ, രാജസേനൻ, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ്, ഹിമാശങ്കരി, എ ആർ കണ്ണൻ, അംബിക മോഹൻ, രശ്മി സജയൻ എന്നിവരും പ്രധാന താരങ്ങളാണ്.

സംഭാഷണം എം പ്രശാന്ത്. നേമം പുഷ്പരാജിൻ്റെ ഗാനങ്ങൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം അഴകപ്പൻ, എഡിറ്റിംഗ് വി എസ് വിശാൽ, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് പട്ടണം റഷീദ്, പട്ടണം ഷാ, നൃത്തസംവിധാനം സമുദ്ര മധു ഗോപിനാഥ്, വക്കം സജി, ആക്ഷൻ മാഫിയ ശശി, ശബ്ദമിശ്രണം എൻ ഹരികുമാർ, നിശ്ചല ഛായാഗ്രഹണം ജയപ്രകാശ് അതളൂർ, കോസ്റ്റ്യൂം ഡിസൈൻ ഇന്ദ്രൻസ് ജയൻ, എസ് ബി സതീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈൻ എ ആർ കണ്ണൻ. ഫോർച്യൂൺ ഫിലിംസും ഫിയോക്കും ചേർന്നാണ് ചിത്രം തിയറ്ററുകളില്‍ പ്രദർശനത്തിന് എത്തിച്ചത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ