Empuran : 'ലൂസിഫര്‍', ആദ്യ ചിത്രത്തിന്റെ ഓര്‍മയില്‍ പൃഥ്വിരാജ്, 'എമ്പുരാൻ' വരാനായെന്ന് ആരാധകര്‍

Web Desk   | Asianet News
Published : Dec 07, 2021, 10:26 AM IST
Empuran : 'ലൂസിഫര്‍', ആദ്യ ചിത്രത്തിന്റെ ഓര്‍മയില്‍ പൃഥ്വിരാജ്, 'എമ്പുരാൻ' വരാനായെന്ന് ആരാധകര്‍

Synopsis

'എമ്പുരാൻ' എന്ന ചിത്രം എപ്പോഴെന്ന് ആരാധകര്‍.  

പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്‍ത ചിത്രം 'ലൂസിഫര്‍' (Lucifer) മലയാളത്തില്‍ ഒരുപാട് പ്രത്യേകതയുള്ളതാണ്. പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണ് മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബില്‍ കയറിയത്. ലൂസിഫര്‍ എന്ന ചിത്രം ഇന്നും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടുന്നതാണ്. തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് ഇപോള്‍ പൃഥ്വിരാജ്.

'ലൂസിഫര്‍' എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ചെയ്യുമ്പോഴുള്ളതിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' എപ്പോഴാണ് തുടങ്ങുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.  മോഹൻലാല്‍ നായകനാകുന്ന ചിത്രം 'എമ്പുരാൻ' നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് കാരണം ചിത്രം മാറ്റിവെച്ചായിരുന്നു മോഹൻലാലിനെ തന്നെ നായകനാക്കി പൃഥ്വിരാജ് ബ്രോ ഡാഡി സംവിധാനം ചെയ്‍തത്.

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധു പനയ്‍ക്കലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പൃഥ്വിരാജ് തന്നെയായിരുന്നു പങ്കുവെച്ചത്.

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ്. മോഹൻലാലിന്റെ നായികയായിട്ട് തന്നെയാണ് ചിത്രത്തില്‍ മീന അഭിനയിക്കുന്നത്. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി.  'ബ്രോ ഡാഡി' ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതായി പൃഥ്വിരാജ് അറിയിച്ചിരുന്നു.

PREV
click me!

Recommended Stories

ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍
'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ