കത്രീന കൈഫ്- വിജയ് സേതുപതി ചിത്രത്തിനായി കാത്തിരിക്കണം, 'മെറി ക്രിസ്‍മസ്' റിലീസ് നീട്ടി

Published : Oct 29, 2022, 02:14 PM ISTUpdated : Nov 11, 2022, 10:40 AM IST
കത്രീന കൈഫ്- വിജയ് സേതുപതി ചിത്രത്തിനായി കാത്തിരിക്കണം, 'മെറി ക്രിസ്‍മസ്' റിലീസ് നീട്ടി

Synopsis

കത്രീന കൈഫ് ചിത്രം  'മെറി ക്രിസ്‍മസി'ന്റെ റിലീസ് നീട്ടിവെച്ചു.

കത്രീന കൈഫും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'മെറി ക്രിസ്‍മസ്'.  ഈ വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ കത്രീന കൈഫ് ചിത്രത്തിന്റെ റീലീസ് മാറ്റിയിരിക്കുകയാണ്. 2023ല്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂജയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്. അറ്റ്‍ലീ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ നായകനാകുന്ന 'ജവാൻ' എന്ന ചിത്രത്തില്‍ മികച്ച വേഷമാണ് വിജയ് സേതുപതിക്ക് എന്നാണ് റിപ്പോര്‍ട്ട്.

കത്രീന കൈഫ് നായികയായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം 'ഫോണ്‍ ഭൂത്' ആണ്. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത്ഥ് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുക. 'ഫോണ്‍ ഭൂത്'  ഒരു ഹൊറര്‍ കോമഡി ചിത്രമായിരിക്കും. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഷീബ ഛദ്ധ, മനു റിഷി ച്ഛദ്ദ, ജാക്കി ഷ്രോഫി, ശ്രീകാന്ത് വര്‍മ, മഞ്ജു ശര്‍മ തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'ഫോണ്‍ ഭൂതി'ലുണ്ട്. ജസ്വിന്തര്‍, രവി ശങ്കരൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ഫറാൻ അക്തര്‍ ചിത്രം നിര്‍മിക്കുന്നു. റിതേഷ് സിധ്വനിയും ചിത്രത്തില്‍ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു.

Read More: ഹൃത്വിക് റോഷന്റെ 'ഫൈറ്റര്‍' വൈകും, പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ