അന്ന് ഹാഷിർ ഗ്യാങ്ങ്, വീണ്ടും സർപ്രൈസ് വീഡിയോ കോളുമായി കെ സി വേണുഗോപാൽ; വൻ കയ്യടി നേടുന്ന 'അത്ഭുതബാലൻ' ആദിശേഷന് ആശംസ

Published : Jun 22, 2026, 12:02 PM IST
kc venugopal balan the boy

Synopsis

'ബാലൻ: ദ് ബോയ്' എന്ന ചിത്രത്തിലെ അത്ഭുതബാലൻ ആദിശേഷനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആദിശേഷന്റെ അഭിനയത്തെ പ്രശംസിച്ച അദ്ദേഹം, കുട്ടിയുടെ മാതാപിതാക്കളെയും പ്രശംസിച്ചു

ആലപ്പുഴ: 'ബാലൻ: ദ് ബോയ് ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ 'അത്ഭുതബാലൻ', ആലപ്പുഴ തണ്ണീർമുക്കം സ്വദേശി ആദിശേഷനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. സ്ക്രീനിൽ വിസ്മയം തീർത്ത, മികച്ച അഭിനയത്തിലൂടെ വലിയ കൈയടി നേടിയ ആദിശേഷനെയും, അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും കെ സി വേണുഗോപാൽ അഭിനന്ദിച്ചു. സിനിമയിലെ ഈ വലിയ തുടക്കം നാളത്തെ ഒരു മികച്ച കലാകാരനിലേക്കുള്ള ആദിശേഷനുള്ള ചുവടുവെപ്പാകട്ടെയെന്ന് വേണുഗോപാൽ ആശംസിച്ചു.

നേരത്തെ, വാഴ 2 കണ്ട ശേഷം കെസി വേണുഗോപാൽ ഹാഷിർ ഗ്യാങ്ങിനെ വിളിച്ചതും വൈറലായിരുന്നു. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച അദ്ദേഹം സാവിൻ സായ്ക്കും വിപിൻ ദാസിനും അഭിനന്ദനങ്ങൾ അറിയിച്ചു. "വാഴ 2 കുടുംബത്തോടൊപ്പം കണ്ടു. ഇൻസ്റ്റഗ്രാം റീൽ താരങ്ങളായ ഹാഷിറും ടീമും മറ്റു അഭിനേതാക്കളും എത്ര മനോഹരമായാണ് അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കും, സംവിധാനം നിർവഹിച്ച സവിൻ എസ്.എക്കും രചന നിർവഹിച്ച വിപിൻ ദാസിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ", എന്നായിരുന്നു കെ സി വേണു​ഗോപാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം ഹാഷിർ ​ഗ്യാങ്ങിനോട് സംസാരിച്ച വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു.

"ഞാൻ ഇപ്പോൾ സിനിമ കണ്ട് ഇറങ്ങിയതെ ഉള്ളൂ. ഞങ്ങളൊക്കെ ഒരായിരം പ്രസം​ഗങ്ങൾ നടത്തുന്നതിനെക്കാൾ എഫ്ക്ടീവ് ആണ് ഈ ഒരൊറ്റ സിനിമ. മികച്ചൊരു സിനിമ. മയക്കുമരുന്നിന് എതിരായ, പാരൻസിന് വേണ്ടിയുള്ള, ജൻസിക്ക് വേണ്ട, തുടങ്ങിയവയ്ക്കുള്ള സന്ദേശം കൂടിയാണ് സിനിമ. നിങ്ങൾ ബി​ഗ് സ്ക്രീനിൽ വന്നതോട് കൂടി ചരിത്രം സൃഷ്ടിച്ചു. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. വളരെ ഇഷ്ടപ്പെട്ടു. പരസ്പരമുള്ള സ്നേഹം വളരെ മനോഹരമായി നിങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. നേരിട്ട് കാണണം. സിനിമയുടെ അനുഭവം അറിയാൻ താല്പര്യമുണ്ട്. ഇനിയും ഇങ്ങനെ ഉള്ള നല്ല സിനിമകളുമായി വരണം"എന്നാണ് കെ സി വേണു​ഗോപാൽ വീഡിയോയിൽ പറഞ്ഞത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അമ്മയിൽ വർഗീയത കൊണ്ടുവരാനുള്ള മോഹം പൊളിച്ചടുക്കിയതിന്റെ രോദനം'; ലക്ഷ്മി പ്രിയയ്ക്ക് നടി ഉഷയുടെ മറുപടി
'അൻസിബയുടെ ചോദ്യങ്ങൾക്ക് ശ്വേതയ്ക്ക് ഉത്തരം ഉണ്ടായില്ല', അമ്മയെ യുവാക്കള്‍ നയിക്കട്ടെയെന്നും മാല പാര്‍വതി