
'ഖോ ഖോ' സംവിധായകന്‍ രാഹുല്‍ റിജി നായരുടെ (Rahul Riji Nair) പുതിയ ചിത്രത്തിലും രജിഷ വിജയന്‍ (Rajisha Vijayan) നായിക. കീടം (Keedam) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിവാസനും വിജയ് ബാബുവുമാണ് മറ്റു രണ്ട് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ്.
രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമഥൻ, മഹേഷ് എം നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം രാകേഷ് ധരന്‍, സംഗീതം സിദ്ധാര്‍ഥ പ്രദീപ്, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ് വിഷ്ണു പി സി, സൗണ്ട് ഡിസൈൻ സന്ദീപ് കുരിശേരി, വരികൾ വിനായക് ശശികുമാർ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ ജെ പി മണക്കാട്, കലാസംവിധാനം സതീഷ് നെല്ലായ, വസ്ത്രാലങ്കാരം മെർലിൻ, മേക്കപ്പ് രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് ഡെയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടേഴ്സ് ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി സുജിത് പണിക്കാം, ഡിസൈൻ മമ്മിജോ, പ്രോമോ സ്റ്റിൽസ് സെറീൻ ബാബു. വിനീത് വേണു, ജോം ജോയ്, ഷിന്‍റോ കെ എസ് എന്നിവർ സഹനിര്‍മ്മാതാക്കളാവുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ