ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി, ഫോട്ടോകള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

Web Desk   | Asianet News
Published : Apr 03, 2021, 06:04 PM IST
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി, ഫോട്ടോകള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

Synopsis

ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന്റെ ഫോട്ടോകളുമായി കീര്‍ത്തി സുരേഷ്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളില്‍ എത്തി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നേടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഇപോഴിതാ കീര്‍ത്തി സുരേഷിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒപ്പം എടുത്ത ഫോട്ടോയാണ് ഇത്.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ അനുഗ്രഹീതമായ ഒരു പ്രഭാതം. കുറച്ചുകാലമായി ഹാഫ് സാരി ധരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു.  ഒടുവില്‍ ഞാന്‍ അത് ചെയ്‍തുവെന്നും കീര്‍ത്തി സുരേഷ് എഴുതിയിരിക്കുന്നു. കീര്‍ത്തി സുരേഷിന്റെ മാതാപിതാക്കളയാണ് മേനകയും സുരേഷ് കുമാറും ഒപ്പമുണ്ട്. കീര്‍ത്തി സുരേഷ് തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകള്‍ എഴുതിയിരിക്കുന്നത്.

ഒട്ടേറെ സിനിമകളിലാണ് കീര്‍ത്തി സുരേഷ് നായികയായി അഭിനയിക്കുന്നത്.

മോഹൻലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തി സുരേഷിന്റേതായി ഉടൻ പുറത്തെത്താനുള്ള ചിത്രം.

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'