
കൊച്ചി: വിവാഹത്തിന് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്ന നടി കീര്‍ത്തി സുരേഷിന്‍റെ ആദ്യ പടം തമിഴ് യുവതാരം അശോക് സെല്‍വനുമായി ആയിരിക്കുമെന്ന് വിവരം. മില്ല്യണ്‍ ഡോളര്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
അവസാനമായി കീര്‍ത്തി സുരേഷ് പ്രത്യക്ഷപ്പെട്ട ചിത്രം ബേബി ജോണ്‍ ആയിരുന്നു. വരുണ്‍ ധവാന്‍ നായകനായി എത്തിയ ചിത്രം കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു. കാലീസ് സംവിധാനം ചെയ്ത് അറ്റ്ലി നിര്‍മ്മിച്ച ചിത്രം എന്നാല്‍ ബോക്സോഫീസില്‍ പരാജയമായിരുന്നു. തമിഴ് ചിത്രം തെറിയുടെ റീമേക്കായിരുന്നു ചിത്രം.
റിവോള്‍വര്‍ റീത്ത എന്ന ചിത്രം കീര്‍ത്തി സുരേഷിന്‍റെതായ പ്രീ പ്രൊഡക്ഷനിലാണ് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. അതേ സമയം കീര്‍ത്തി സുരേഷ് നായികയാകുന്ന വെബ് സീരീസാണ് അക്ക നേരത്തെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
രാധിക ആംപ്‍തെയും പ്രധാന കഥാപാത്രമായുണ്ട് ഈ സീരിസില്‍. ഗ്യാംഗ്സ്റ്റര്‍ ലീഡറായിട്ടാണ് കീര്‍ത്തിയും രാധികയുമുള്ളത്. നെറ്റ്‍ഫ്ലിക്സില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന അക്കയുടെ ആദ്യ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ധര്‍മജൻ ഷെട്ടിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. വൈആര്‍എഫ് എന്റര്‍ടെയ്‍ൻമെന്റാണ് സീരീസിന്റെ നിര്‍മാണം. റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കീര്‍ത്തി സുരേഷ് നായികയായി അവസാനം തമിഴില്‍ വന്നത് രഘുതാത്തയാണ്. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയുണ്ട്.
അതേ സമയം മണിരത്നം സംവിധാനം ചെയ്യുന്ന കമൽഹാസനും സിലംബരശനും ടി.ആറും പ്രധാന വേഷത്തില്‍ എത്തുന്ന തഗ് ലൈഫിൽ അശോക് സെല്‍വന്‍ സുപ്രധാന വേഷം ചെയ്യുന്നുണ്ട്.
മുമ്പ് സില നേരങ്ങളിൽ ശിലാ മനിതര്‍, പോർ തൊഴിൽ, ബ്ലൂ സ്റ്റാർ, മോഡേൺ ലവ് ചെന്നൈ എന്നിവയില്‍ അശോക് സെല്‍വന്‍ ശ്രദ്ധേയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ദ പാരഡൈസുമായി നാനി എത്തുന്നു, ചിത്രത്തിന്റെ വൻ അപ്‍ഡേറ്റ്
അന്ന് പരസ്യമായി അഭ്യര്‍ഥിച്ചു, ഇന്ന് ധനുഷിനെ തകര്‍ത്ത് പ്രദീപ് രംഗനാഥൻ, വാട്ട് എ റിവഞ്ച്?