ധനുഷിനെ തകര്‍ത്ത് പ്രദീപ് രംഗനാഥൻ.

തമിഴകത്ത് നിലവിലെ ഒരു പുത്തൻ താരമാണ് പ്രദീപ് രംഗനാഥൻ. പ്രദീപ് രംഗനാഥൻ നായകനായി വന്ന ഡ്രാഗണ്‍ സിനിമ വൻ ഹിറ്റായിരിക്കുകയാണ്. അനുപമ പരമേശ്വരനാണ് നായികയായി എത്തിയിരിക്കുന്നത്. പ്രദീപ് രംഗനാഥൻ ധനുഷിനോട് ക്ലാഷുവെച്ചാണ് കളക്ഷനില്‍ മുന്നേറുന്നത് എന്ന പ്രത്യേകതയുമുണ്ട്.

സിനിമയില്‍ എത്തുന്നതിനുമുമ്പേ ധനുഷിനോട് പരസ്യമായി ഒരു അഭ്യര്‍ഥന നടത്തിയ ഭൂതകാലവും പ്രദീപ് രംഗനാഥനുണ്ട്. തന്റെ ഹ്രസ്വ ചിത്രം കാണുമോയെന്നാണ് ധനുഷിനോട് പ്രദീപ് രംഗനാഥൻ അന്ന് ചോദിച്ചത്. അവാര്‍ഡ് നേടിയ ഒരു ഹ്രസ്വ ചിത്രമായിരുന്നു അത്. എന്നാല്‍ ആ അഭ്യര്‍ഥന ധനുഷ് ചെവിക്കൊണ്ടോ എന്നറിയില്ല. എന്തായാലും ധനുഷിന്റ സംവിധാനത്തിലുള്ള ഒരു ചിത്രത്തെ മറികടന്ന് പ്രദീപ് രംഗനാഥന്റെ ഡ്രാഗണ്‍ മുന്നേറുന്ന കാഴ്‍ചയാണ് ഇന്ന് കാണുന്നത്. നിലാവുക്ക് എൻമേല്‍ എന്നടി കോപം (നീക്ക്) സിനിമയാണ് ധനുഷിന്റേതായി പ്രദര്‍ശനത്തിനുള്ളത്. എന്നാല്‍ ഡ്രാഗണ്‍ മൂന്ന് ദിവസത്തില്‍ 50 കോടിയിലിധികം നേടി നീക്കിനെ തകര്‍ത്തിരിക്കുകയാണ്.

Scroll to load tweet…

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം.

തമിഴില്‍ അനുപമ പരമേശ്വരന്റേതായി മുമ്പെത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു.

Read More: 62കാരൻ ഗോവിന്ദയ്‍ക്ക് 30കാരി നടിയുമായി പ്രണയം, നടൻ 37 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക