
കീര്‍ത്തി സുരേഷ് നായികയായി വരാനിരിക്കുന്ന ചിത്രമാണ് രഘുതാത്ത. കീര്‍ത്തി സുരേഷിന്റെ രഘുതാത്ത സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്നതിന് എതിരെയുള്ള കഥയുമായാണ് രഘുതാത്ത എത്തുന്നത് എന്നാണ് വ്യക്തമാക്കുന്നത്. തമിഴില്‍ സൊല്ല് എന്ന് ടീസറില്‍ പറയുന്ന കീര്‍ത്തി സുരേഷിന് മികച്ച ഒരു അവസരമാണ് രഘുതാത്ത എന്നാണ് മനസ്സിലാകുന്നത്.
സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യും ആനന്ദസാമിയുമൊക്കെയുണ്ട്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. സലാറിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് കീര്‍ത്തിയുടെ രഘുതാത്ത എത്തുക.
കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമാകുന്ന ചിത്രം സൈറും പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. ജയം രവിയാണ് നായകൻ. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയുള്ള സൈറണില്‍ നായികയായി അനുപ പരമേശ്വരനും എത്തുമ്പോള്‍ ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്.
കീര്‍ത്തി സുരേഷ് നായികയായതിന്റെ 10 വര്‍ഷങ്ങള്‍ തികഞ്ഞത് അടുത്തിടെയായിരുന്നു. മോഹൻലാലിന്റെ ഗീതാഞ്‍ജലി എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ കീര്‍ത്തി സുരേഷ് പ്രേക്ഷകര്‍ക്കടക്കം നന്ദി പറഞ്ഞ് നേരത്തെ എത്തിയിരുന്നു. ആദ്യം അച്ഛനും അമ്മയ്‍ക്കും നന്ദി. ഗുരു പ്രിയൻ അങ്കിളാണ് എനിക്ക് തുടക്കം കുറിച്ചത്, എന്നന്നേയ്‍ക്കും കടപ്പാടുണ്ടാകും എന്നും കീര്‍ത്തി സുരേഷ് വ്യക്തമാക്കിയിരുന്നു. സംവിധായകര്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയുന്നു. എന്നും പിന്തുണയ്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറയുന്നതായി കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നു. മികച്ച പ്രകടനമായി എത്തും എന്ന് താൻ ഉറപ്പു നല്‍കുന്നുവെന്നും ട്രോളര്‍മാരും തനിക്ക് പ്രോത്സാഹനമായി മാറിയിട്ടുണ്ട് എന്നും കീര്‍ത്തി സുരേഷ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നു.
Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ജയറാമിനുമായില്ല, ആ സൂപ്പര്‍താരം കേരളത്തിലും ഒന്നാമൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക