കേരളത്തില്‍ ഒന്നാമത് എത്തിയ സൂപ്പര്‍താരം?.
വമ്പൻ ഹൈപ്പ് ലഭിക്കുന്ന മലയാള ചിത്രങ്ങള്‍ ഓരോന്നും പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ആ റെക്കോര്‍ഡ് കേരളത്തിലേക്ക് എത്തുമോ എന്ന് പ്രേക്ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കാറുണ്ട്. കേരള ബോക്സ് ഓഫീസിലെ റിലീസ് കളക്ഷനിലെ റെക്കോര്‍ഡ് മലയാളം വീണ്ടെടുക്കുമോ എന്നതാണ് ആകാംക്ഷ. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ അന്യഭാഷാ സിനിമകളാണ് നിലവിലുള്ളത്. എന്നാല്‍ ജയറാമിന്റെ ഓസ്‍ലറിന് റിലീസ് കളക്ഷൻ റെക്കോര്‍ഡില്‍ മാറ്റമുണ്ടാക്കാനായില്ലെങ്കിലും പ്രതീക്ഷിച്ചതിനപ്പുറമുള്ള മികച്ച ഒരു തുടക്കം ലഭിച്ചുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
ഇതുവരെയായി ജയറാമിന് ലഭിച്ചതില്‍ മികച്ച തുടക്കമാണ് ഓസ്‍ലറിന്റേത്. റിലീസിന് കേരളത്തില്‍ നിന്ന് ലഭിച്ചത് രണ്ട് കോടി രൂപയില്‍ അധികമാണ് എന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ഓസ്‍ലര്‍ ജയറാമിന്റെ എക്കാലത്തെയും വൻ വിജയമായി മാറുമെന്ന് സൂചിപ്പിക്കുന്നതാണ്. വേറിട്ട ഒരു ഭാവത്തിലും രൂപത്തിലുമാണ് ചിത്രത്തില്‍ ജയറാമിനെ കാണാനാകുന്നതും. റിലീസിന് കേരളത്തില്‍ നിന്ന് ഓസ്‍ലറിന് ആദ്യ പത്തില്‍ എത്താനായില്ലെങ്കിലും മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ കൂടുതല്‍ മുന്നേറാനാകും എന്നാണ് പ്രതീക്ഷ.
കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ തമിഴകത്തിന്റെയും മലയാളത്തിന്റെയും പ്രിയപ്പെട്ട ദളപതി വിജയ്‍ നായകനായ ലിയോ അനിഷേധ്യനായി തുടരുകയാണ്. കേരളത്തില്‍ നിന്ന് റിലീസിന് 12 കോടി രൂപയാണ് വിജയ്‍യുടെ ലിയോ നേടിയത്. രണ്ടാം സ്ഥാനത്തുള്ളത് കെജിഎഫ് 2വാണ്. യാഷിന്റെ കെജിഎഫ് 2 7.30 കോടി രൂപയാണ് കേരള ബോക്സ് ഓഫീസീല്‍ നിന്ന് റിലീസിന് നേടിയത്.
മൂന്നും നാലും മോഹൻലാല്‍ നായകനായ ചിത്രങ്ങളായ ഒടിയനും മരക്കാര്‍ അറബിക്കടലിന്റെ സിംഹവും യഥാക്രമം 7.25 കോടിയും 6.50 കോടിയും നേടി എത്തി നില്‍ക്കുന്നു. തൊട്ടുപിന്നിലുള്ള വിജയ്‍യുടെ ബീസ്റ്റ് 6.60 കോടി രൂപ നേടിയിട്ടുണ്ട് (കൊവിഡ് കാലത്ത് അമ്പത് ശതമാനം തിയറ്റര്‍ ഒക്യുപൻസിയില്‍ എത്തിയതിനാലാണ് മരക്കാര്‍ 6.60 കോടി മാത്രമേ നേടിയിട്ടുള്ളൂവെങ്കിലും നാലാം സ്ഥാനത്ത് പരിഗണിക്കപ്പെടുന്നത്.). ആറാമത് മോഹൻലാലിന്റെ ലൂസിഫര്‍ 6.37 കോടി രൂപയുമായി എത്തിയിരിക്കുന്നു. ഏഴാം സ്ഥാനത്ത് സര്‍ക്കാര്‍ 6.20 കോടി രൂപയുമായി നില്‍ക്കുമ്പോള്‍ കേരള ബോക്സ് ഓഫീസില്‍ അടുത്ത സ്ഥാനങ്ങള്‍ യഥാക്രമം 6.15 കോടി രൂപ നേടിയ മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വത്തിനും 5.85 നേടിയ രജനികാന്തി്നറെ ജയിലര്‍ക്കും 5.75 കോടി നേടിയ ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയ്‍ക്കുമാണ്.
Read More: പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ ടീസറിന്റെ അപ്‍ഡേറ്റ് പുറത്ത്
