Kamal Haasan birthday|'എന്നും കേരളത്തിനൊപ്പം നിന്നു', കമല്‍ഹാസന് ആശംസകളുമായി പിണറായി വിജയൻ

Web Desk   | Asianet News
Published : Nov 07, 2021, 02:27 PM ISTUpdated : Nov 07, 2021, 04:20 PM IST
Kamal Haasan birthday|'എന്നും കേരളത്തിനൊപ്പം നിന്നു', കമല്‍ഹാസന് ആശംസകളുമായി പിണറായി വിജയൻ

Synopsis

കമല്‍ഹാസന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കമല്‍ഹാസന് (Kamal Haasan) ജന്മദിന ആശംസകളുമായി എത്തുകയാണ് എല്ലാവരും. 67ന്റെ ചെറുപ്പത്തിലാണ് ഇന്ന് കമല്‍ഹാസൻ ജന്മദിനം ആഘോഷിക്കുന്നത്. താരങ്ങളും സാധാരണക്കാരുമെല്ലാം കമല്‍ഹാസന്റെ ഫോട്ടോകളും ഷെയര്‍ ചെയ്യുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) കമല്‍ഹാസന് ആശംസകളുമായി എത്തി.

സന്തോഷകരമായ ജന്മദിന ആശംസകള്‍ പ്രിയപ്പെട്ട കമല്‍ഹാസൻ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു. നമ്മുടെ സിനിമയ്‍ക്കും സംസ്‍കാരത്തിനും താങ്കള്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും പിണറായി വിജയൻ എഴുതിയിരിക്കുന്നു.

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന കലാകാരനാണ് കമല്‍ഹാസൻ. രാജ് കമൽ ഇന്റർനാഷണൽ എന്ന നിര്‍മാണകമ്പനിയും കമല്‍ഹാസന്റേതായിട്ടുണ്ട്.  ഓസ്‍കര്‍ മത്സരത്തിനായി വിദേശ ഭാഷാ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ കമല്‍ഹാസന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകനായും കമല്‍ഹാസൻ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഒഴിവാക്കാനാകാത്ത പേരുകാരനാണ്.

മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ മുൻ നിര നായകനിരയിലേക്ക് ഉയരുകയായിരുന്നു കമല്‍ഹാസൻ എന്നര്‍ഥത്തില്‍ കേരളവും അഭിമാനിക്കുന്നു. ചെറുപ്പം മുതലേ തന്നെ മലയാള ചിത്രങ്ങളുമായി കമല്‍ഹാസനു ബന്ധപ്പെട്ടു. കമല്‍ഹാസൻ ആദ്യമായി മലയാള ചിത്രത്തില്‍ അഭിനയിച്ചത് 'കണ്ണും കരളും' ആണ്.  'കന്യാകുമാരി'  എന്ന മലയാള ചിത്രത്തില്‍ നായകനായി മികവ് കാട്ടി.  'വിഷ്‍ണുവിജയം', മദനോത്സവം, ശ്രീദേവി,  'അവള്‍ ഒരു തുടര്‍ക്കഥ', മദനോത്സവം തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ കമല്‍ഹാസൻ അഭിനയിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഈ വിഷയം നിങ്ങളുമായി സംസാരിക്കണമെന്ന് തോന്നി', നിലപാട് വ്യക്തമാക്കി മസ്‍താനി
'ഈ സംഭവത്തിൽ അവൾക്കൊപ്പം നിൽക്കാനികില്ല'; ദീപക്കിന്റെ മരണത്തിൽ പ്രതികരിച്ച് മനീഷ കെഎസ്