കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റര്‍ തിരുവനന്തപുരത്ത്; 'അവതാര്‍ 2' ആദ്യ റിലീസ്

Published : Oct 27, 2022, 07:07 PM IST
കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റര്‍ തിരുവനന്തപുരത്ത്; 'അവതാര്‍ 2' ആദ്യ റിലീസ്

Synopsis

കൊച്ചിയിലും ഐമാക്സ് ആരംഭിച്ചേക്കും

പുതുകാലത്ത് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളില്‍ വലിയ കൌതുകം ഉണര്‍ത്തിയ പ്രദര്‍ശനശാലകളാണ് ഐമാക്സ്. വമ്പന്‍ ആസ്പെക്റ്റ് റേഷ്യോ ഉള്ള സ്ക്രീനുകളും സ്റ്റേഡിയം സീറ്റിംഗുമൊക്കെയുള്ള ഐമാക്സ് തിയറ്ററുകള്‍ സിനിമാനുഭവത്തിന്‍റെ മറ്റൊരു തലം സമ്മാനിക്കുന്നുവെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ദില്ലി, മുംബൈ, അഹമ്മദാബാദ്, പൂനെ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളിലും ഇതിനകം ഐമാക്സ് സ്ക്രീനുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തിലും ഐമാക്സ് തിയറ്റര്‍ വരുന്നതായ സോഷ്യല്‍ മീഡിയ ഊഹാപോഹങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോഴിതാ അത് യാഥാര്‍ഥ്യമാവുകയാണ്.

തിരുവനന്തപുരത്താണ് കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റര്‍ വരാന്‍ പോകുന്നത്. തിരുവനന്തപുരം ലുലു മാളില്‍ വരുന്ന ഐമാക്സ് ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. അവതാര്‍ 2 ആവും അവിടെ പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമ. ഐമാക്സ് ഏഷ്യയുടെ തിയറ്റര്‍ സെയില്‍സ് വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേരളത്തില്‍ ഐമാക്സ് സ്ക്രീനുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രീതം തിരുവനന്തപുരവും കൊച്ചിയും സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം ലുലു മാളിലെ ഐമാക്സ് കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഒരു തുടക്കം മാത്രമാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ ഐമാക്സ് സാധ്യതകളും സംഘം കാര്യമായി പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സെന്‍റര്‍സ്ക്വയര്‍ മാളിലെ സിനിപോളിസ്, ലുലു മാളിലെ പിവിആര്‍ എന്നീ മള്‍ട്ടിപ്ലെക്സുകള്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. കൊച്ചിയും ഐമാക്സ് തിയറ്ററിന് പറ്റിയ നഗരമാണെന്നാണ് വിലയിരുത്തല്‍.

ALSO READ : അരുണ്‍ ഗോപിയുടെ ദിലീപ് ചിത്രം വരുന്നു; ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ 'ബാന്ദ്ര'

തിരുവനന്തപുരത്ത് ഐമാക്സ് പ്രവര്‍ത്തനം ആരംഭിക്കുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ട്വിറ്ററിലൂടെ പ്രീതം അറിയിച്ചിട്ടുണ്ട്. മലയാളികളുടെ സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളിലൊക്കെ വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഈ വിവരം പങ്കുവെക്കുന്നത്. അതേസമയം ജയിംസ് കാമറൂണിന്‍റെ അവതാര്‍ ദ് വേ ഓഫ് വാട്ടറിന്‍റെ റിലീസ് ഡിസംബര്‍ 16 ന് ആണ്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ