സാ​ഗരാദരം '2018'; മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്നേഹം ഏറ്റുവാങ്ങി ജൂഡും ടീമും

Published : Jun 09, 2023, 08:05 AM ISTUpdated : Jun 09, 2023, 08:14 AM IST
സാ​ഗരാദരം '2018'; മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്നേഹം ഏറ്റുവാങ്ങി ജൂഡും ടീമും

Synopsis

ആർത്തുങ്കലിലെ മത്സത്തൊഴിലാളി സമൂഹമാണ് അണിയറ പ്രവർത്തകർക്ക് സാ​ഗരാദരം 2018 എന്ന പേരിൽ ആദരമർപ്പിച്ചത്.

കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018'. കേരളം ഒറ്റക്കെട്ടായി നേരിട്ട ആ പ്രതിസന്ധിക്കഥ വെളളിത്തിരയിൽ എത്തിയപ്പോൾ അത് പ്രേക്ഷകന്റെ ഉള്ള് നോവിച്ചു. കണ്ണുകളെ ഈറനണിയിച്ചു. റിലീസ് ദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം മലയാളത്തിലെ ആദ്യ 200 കോടി സിനിമ എന്ന ഖ്യാതിയും സ്വന്തമാക്കി കഴിഞ്ഞു. 

ഈ അവസരത്തിൽ 2018 ടീമിന് സ്നേഹാദരം ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം മത്സത്തൊഴിലാളികൾ. ആർത്തുങ്കലിലെ മത്സത്തൊഴിലാളി സമൂഹമാണ് അണിയറ പ്രവർത്തകർക്ക് സാ​ഗരാദരം 2018 എന്ന പേരിൽ ആദരമർപ്പിച്ചത്. തുഴയുടെ മോഡലിലുള്ള ട്രോഫിയും ഇവർക്ക് അധികാരികൾ കൈമാറി. മഹാപ്രളയം നേരിടാൻ ഒറ്റക്കെട്ടായി നിന്ന മത്സത്തൊഴിലാളികളിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്ന് സംവിധായകൻ ജൂഡ് ആന്റണി കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് 2018, 200 കോടി ക്ലബ്ബിൽ ഇടം നേടിയ വിവരം നിർമാതാവായ വേണു കുന്നപ്പിള്ളി അറിയിച്ചത്.  ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷൻ സ്വന്തമാക്കുകയും ചെയ്‍തിരുന്നു. ജൂൺ 7 മുതൽ ചിത്രം ഒടിടിയിലും സ്ട്രീമിം​ഗ് ആരംഭിച്ചിട്ടുണ്ട്. 

'നീ വൃത്തികെട്ടവൻ'; വിഷ്ണുവിനെതിരെ ആഞ്ഞടിച്ച് റിനോഷ്, കയർത്ത് മിഥുൻ, തർക്കം മുറുകുന്നു

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂഡിനൊപ്പം അഖില്‍ പി ധര്‍മജനും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി കെ പദ്‍മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് '2018' നിര്‍മിച്ചത്. നേട്ടങ്ങൾക്കിടെ  പ്രളയ സമയത്ത് രക്ഷാപ്രാവര്‍ത്തനം ഏകോപിപ്പിച്ച സര്‍ക്കാര്‍ അടക്കമുള്ളവയെ സിനിമ വേണ്ടവിധം പ്രതിപാദിച്ചിട്ടില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു