ഞാൻ റിനോഷിന്റെ ഫാമിലിയോട് മാപ്പ് പറയുന്നു. പക്ഷേ റിനോഷിനോടല്ല. ഞാൻ കേട്ടതും കണ്ണ് കൊണ്ട് കണ്ടതുമായ കാര്യങ്ങളാണ് ഇന്നലെ പറഞ്ഞതെന്ന് വിഷ്ണു. 

ല്ലാ ബി​ഗ് ബോസ് സീസണുകളിലും ദിവസവും മോണിം​ഗ് ടാസ്കുകൾ ഉണ്ടായിരിക്കും. ഇതെല്ലാം വ്യക്ത​ഗതവും ആയിരിക്കും. ഏറെ രസകരമായ ടാസ്കുകളാകും ഇവ. എന്നാൽ പലപ്പോഴും മറ്റ് മത്സരാർത്ഥികൾക്ക് എതിരെ ഒളിയമ്പ് എയ്യാനും ഈ അവസരം ചിലർ മുതലെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം റിനോഷിനെതിരെ വിഷ്ണു നടത്തിയ സെക്സ് ടോക് ആരോപണം തന്നെയാണ് ഇന്ന് മോണിം​ഗ് ടാസ്കിനെ സംഭവ ബഹുലമാക്കിയിരിക്കുന്നത്. 

നിങ്ങളുടെ എല്ലാം ജീവിതങ്ങൾ അനു​ഗ്രഹിക്കപ്പെട്ടതാണ്. അത്തരത്തിൽ ഏത് കാര്യത്തിനാണ് നിങ്ങൾ ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്ന് ഓരോരുത്തരായി പറയുക എന്നതായിരുന്നു ഇന്നത്തെ മോണിം​ഗ് ടാസ്ക്. പിന്നാലെ ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ പറഞ്ഞു. ഇതിനിടെയാണ് റിനോഷ് വിഷ്ണുവിന്റെ ആരോപണം എടുത്തിടുന്നത്. 

"എനിക്ക് ഇവിടെ കിട്ടിയിട്ടുള്ള ഏറ്റവും മനോഹരമായ മൊമന്റ് ആണ് തിരിച്ചറിവ്. ഇന്നലെ വിഷ്ണുവിന്റെ പ്രവർത്തനത്തിലൂടെ ആണ് ഞാനത് മനസിലാക്കിയത്. യു ആർ എ സ്നേക് മാൻ. എനിക്ക് അഖിൽ ബ്രോയെ ഒക്കെ കുരുട്ട് എന്ന രീതിയിൽ തോന്നിയിട്ടുണ്ട്. പക്ഷേ വിഷ്ണു ഒരു വൃത്തികെട്ടവനാണ്. നിങ്ങൾ പലരും എന്നെ കൊണ്ട് തെറിവിളിപ്പിക്കാൻ നോക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാനൊരു ഇമോഷണൽ വ്യക്തി ആയത് തന്നെയാണ് അതിന് കാരണം. ഞാനത് പറഞ്ഞ് പോകുമെന്നും എനിക്കറിയാം. ഈയൊരു സ്ഥാനത്തിന് വേണ്ടി, പൈസ, കപ്പിന് വേണ്ടി വിഷ്ണു കാണിക്കുന്ന കാര്യങ്ങൾ വ്യക്തമായി ഞാൻ മനസിലാക്കുന്നു. നീ ഫൈനലിലേക്ക് കയറി പോകണം എന്ന് മാത്രമാണ് ഞാൻ മനസിൽ വിചാരിച്ചത്. പുറത്തുള്ളവർ എന്റെ കരിയറിനെ ആണെങ്കിൽ നീ എന്റെ ഫാമിലിയെ ആണ് കേറി പിടിച്ചത്. ഇവിടെ ഇല്ലാത്തൊരു വ്യക്തിയുടെ ഫാമിലിയേയും", എന്നാണ് റിനോഷ് പറഞ്ഞത്. 

ഇതിനിടെ വിഷ്ണു ഇടപെട്ടു. നിന്റെ ഫാമിലെ ഞാൻ എങ്ങനെയാണ് കേറിപ്പിടിച്ചത് എന്നാണ് വിഷ്ണു ചോദിക്കുന്നത്. ഇത് നിന്റെ സ്പേയ്സ് ആണ്. പക്ഷേ ഇല്ലാത്ത കാര്യം പറയരുതെന്ന് വിഷ്ണു പറഞ്ഞപ്പോൾ, ബി​ഗ് ബോസ് തന്റെ ഫാമിലി അല്ലേ എന്നാണ് റിനോഷ് ചോദിക്കുന്നത്. ഇത് തർക്കത്തിന് വഴിവച്ചു. ഇവിടെ ഉണ്ടായിരുന്നൊരു മത്സരാർത്ഥിയെ പറ്റി പറഞ്ഞു എന്ന് പറഞ്ഞാൽ ഞാൻ അം​ഗീകരിക്കും. പക്ഷേ ഇവന്റെ ഫാമിലെ പറ്റി ഞാൻ എന്താ പറഞ്ഞതെന്നും വിഷ്ണു ചോദിക്കുന്നു. ഇത് മിഥുനെ ചൊടിപ്പിച്ചു. 

മൂലയ്ക്ക് പോയിരുന്ന്, കിടന്നുറങ്ങി പോകാനുള്ള ദിവസമല്ലിനി; കളിമാറ്റണമെന്ന് റിനോഷിനോട് മിഥുൻ

നീ ഇന്നലെ പറഞ്ഞ കാര്യം അവന്റെ ഫാമിലിയെ ബാധിക്കുന്ന കേസാണ് എന്നാണ് മിഥുൻ വിഷ്ണുവിനോട് പറയുന്നത്. റിനോഷിന്റെ അച്ഛനും അമ്മയുമൊക്കെ കാണുന്ന പരിപാടി ആണെന്നും മിഥുൻ പറയുന്നു. റിനോഷ് എന്ന വ്യക്തിയെ ആണ് ഞാൻ പറഞ്ഞത് ഫാമിലെ അല്ല. അതിന്റെ വസ്തുത എനിക്ക് അറിയണമെന്നും വിഷ്ണു പറയുന്നുണ്ട്. ഇത് വലിയ തർക്കത്തിലേക്ക് പോകുമെന്നായതോടെ അഖിൽ മാരാർ ബസർ അടിക്കുക ആയിരുന്നു. ബസർ മുഴങ്ങിയതോടെ എല്ലാവരും ഒരുമിച്ച് ഹാളിൽ വന്നിരുന്നു. ഇത് മോണിം​ഗ് ടാസ്ക് ആണ് ശേഷം മാത്രം ഇക്കാര്യം സംസാരിക്കണമെന്നും അഖിൽ പറഞ്ഞു. പിന്നാലെ വീണ്ടും മോണിം​ഗ് ടാസ്ക് തുടർന്നു. 

ഞാൻ റിനോഷിന്റെ ഫാമിലിയോട് മാപ്പ് പറയുന്നു. പക്ഷേ റിനോഷിനോടല്ല. ഞാൻ കേട്ടതും കണ്ണ് കൊണ്ട് കണ്ടതുമായ കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. അല്ലാതെ ഒന്നും ഉണ്ടാക്കി പറഞ്ഞില്ലെന്നും വിഷ്ണു മോണിം​ഗ് ടാസ്ക് വേളയിൽ തന്നെ പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News