Latest Videos

Kerala State Film Awards 2022 : 'ആവാസവ്യൂഹം', പാരിസ്ഥിതിക ദുരന്തത്തിന്റെ ചലച്ചിത്ര ഭാഷ

By Web TeamFirst Published May 27, 2022, 6:55 PM IST
Highlights

ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രം എന്നാണ് ജൂറി ആവാസ വ്യൂഹത്തെ വിലയിരുത്തിയത്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ(Kerala State Film Awards 2022 ) മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷാന്ദ് ആര്‍.കെയുടെ 'ആവാസവ്യൂഹം' ആണ്(Kerala State Film Awards 2022 best movie). ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രം എന്നാണ് ജൂറി ആവാസ വ്യൂഹത്തെ വിലയിരുത്തിയത്. മികച്ച തിരക്കഥാകൃത്തും കൃഷാന്ദ് ആണ്. 

Kerala State Film Awards 2022 : മികച്ച നടൻ ബിജു മേനോൻ, ജോജു ജോർജ്, നടി രേവതി; മികച്ച സംവിധായൻ ദിലീഷ് പോത്തൻ

'ഭൂമുഖത്തെ ജീവജാലങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രം. നർമരസമാർന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവം', എന്നായിരുന്നു ആവാസ വ്യൂഹത്തെ കുറിച്ച് ജൂറി പറഞ്ഞത്. 

പ്രകൃതിയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് കൃഷാന്ദ് ആവാസവ്യൂഹം തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്.

പ്രകൃതിയിലെ ആവാസവ്യവസ്ഥയിലെ ജീവികളുടെ പ്രത്യേകതയും സ്വഭാവവും ഈ പ്രതികാരകഥയിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്താൻ പ്രേക്ഷകനെ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ആവാസവ്യൂഹം.
മലയാളസിനിമയിൽ ആരും പരീക്ഷിക്കാത്ത ഒരു വിഷയം പറഞ്ഞു എന്നത് തന്നെയാണ് ആവാസവ്യൂഹത്തെ ആസ്വാദനത്തിന്റെ മറ്റൊരുതലത്തിലേക്ക് ഉയർത്തുന്നത്. ഡോക്യുമെന്ററിയെന്നോണം തുടങ്ങി ഫാന്റസിയുടെ പുതിയ ഉയരങ്ങൾ തേടുകയാണ് ചിത്രം ചെയ്തത്. 

72കാരനായി വിസ്മയിപ്പിച്ച ബിജു മേനോൻ, മനുഷ്യന്റെ ആത്മസമരങ്ങളെ പ്രേക്ഷകരിലെത്തിച്ച ജോജു

പരിഷ്കൃത മനുഷ്യരുടെ മുഖ്യധാരാ സമൂഹം ചെയ്തു കൂട്ടുന്ന അസംബന്ധങ്ങളും ക്രൂരതകളും നർമത്തിന്റെ മേമ്പൊടിയോടെ രസകരമായി അവതരിപ്പിച്ചുകൊണ്ടൊരു പരീക്ഷണാത്മക ചിത്രത്തിന്റെ അടിത്തറയൊരുക്കിയ രചനാ മികവിനാണ് മികച്ച തിരക്കഥക്കുള്ള പുരസ്കാരം കൃഷാന്ദിനെ തേടിയെത്തിയത്. 

അവാര്‍ഡ് പട്ടിക ഇങ്ങനെ

മികച്ച ചിത്രം- ആവാസവ്യൂഹം ( സംവിധായകന്‍- കൃഷാന്ദ് ആര്‍ കെ )

മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ

മികച്ച നടൻ-ബിജു മേനോൻ (ആര്‍ക്കറിയാം), ജോജു ജോർജ്ജ് (നായാട്ട്, മധുരം)

മികച്ച നടി- രേവതി ( ഭൂതകാലം)

മികച്ച കഥാകൃത്ത്  - ഷാഹീ കബീ‍ർ (നായാട്ട്)

മികച്ച കുട്ടികളുടെ ചിത്രം -കാടകലം (സംവിധായകന്‍ സഖില്‍ രവീന്ദ്രന്‍)

സ്വഭാവ നടി- ഉണ്ണിമായ ( ജോജി)

സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)

മികച്ച ബാലതാരം- മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം)

മികച്ച ബാലതാരം- സ്നേഹ അനു ( തല)

മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

നവാഗത സംവിധായകന്‍ - കൃഷ്ണേന്ദു കലേഷ്

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

മികച്ച തിരക്കഥാകൃത്ത് - പ്രശാന്ത് ആ‍ർ കെ (ആവാസവ്യൂഹം)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ശ്യാം പുഷ്കരൻ (ജോജി)

മികച്ച നൃത്തസംവിധാനം - അരുൺ ലാൽ 

ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്

മികച്ച ഡബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) - അവാ‍ർഡിന് അ‍ർഹമായ പ്രകടനമില്ല

വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)

മേക്കപ്പ് അപ്പ് - രഞ്ജിത് അമ്പാടി - (ആർക്കറിയാം)

ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)

സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി

കലാ സംവിധായകൻ- എവി ഗേകുൽദാസ്

മികച്ച ഗായിക- സിതാര കൃഷ്ണ കുമാർ

മികച്ച ഗായകന്‍- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി)

സംഗീത സംവിധയാകൻ - ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)

പശ്ചാത്തല സം​ഗീതം -  ജസ്റ്റിൻ വ‍ർ​ഗീസ് (ജോജി) 

ഗാനരചന - ബി കെ ഹരിനാരായണൻ ( കാടകലം)

തിരക്കഥ- ശ്യാംപുഷ്കർ

എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ ( നായാട്ട്)

മികച്ച ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ ( ചുരുളി)

മികച്ച ചിത്രസംയോജകൻ  - മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)

മികച്ച കലാസംവിധായകൻ - എ.വി.​ഗോകുൽദാസ് (തുറമുഖം)

മികച്ച സിങ്ക് സൗണ്ട് - അരുൺ അശോക്, സോനു  

മികച്ച ശബ്ദരൂപകൽപ്പന - രം​ഗനാഥ് രവി (ചുരുളി)

മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് - വിജു പ്രഭാ‍ക‍ർ (ചുരുളി)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)

മികച്ച വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)

സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം - നേഹ. എസ് (അമ്പലം)

ചലച്ചിത്ര ലേഖനം - മലയാള സിനിമയിലെ ആണൊരുത്തന്മാര്‍/ ജിതിൻ കെ സി

click me!