
ബെംഗലൂര്‍: കഴിഞ്ഞ വര്‍ഷം കന്നട സിനിമലോകത്ത് നിന്നും എത്തി പാന്‍ ഇന്ത്യ വിജയമായ ചിത്രങ്ങളാണ് യാഷിന്റെ കെജിഎഫ് ചാപ്റ്റർ 2, ഋഷഭ് ഷെട്ടിയുടെ കാന്താര എന്നിവ. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി കെജിഎഫ് 2 മാറിയപ്പോള്‍, കാന്താര ആരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത ഹിറ്റായി.
രണ്ട് ചിത്രങ്ങളും കന്നട സിനിമയുടെ നാഴികകല്ലുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കാന്താരയിലെ പ്രധാനതാരമായ കിഷോറിന് കെജിഎഫ് 2വിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. ഇത് കിഷോര്‍ തുറന്നു പറഞ്ഞത് വാര്‍ത്തകളില്‍ നിറയുകയാണ്.
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ കെജിഎഫ് 2 താന്‍ കണ്ടിട്ടില്ലെന്നും, അത് തനിക്ക് പറ്റുന്ന ചിത്രമല്ലെന്നും കിഷോര്‍ ഒരു മാധ്യമത്തോട് പറഞ്ഞു. താന്‍ അധികം വിജയിക്കാത്ത ഗൌരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ബുദ്ധിശൂന്യമായ ചിത്രങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നത് എന്ന് താരം പറയുന്നു.
കെജിഎഫ് 2 നെ കുറിച്ച് ചോദിച്ചപ്പോൾ കിഷോര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത് ഇതാണ്. “ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ലയ. പക്ഷേ ഞാൻ കെജിഎഫ് 2 ഇതുവരെ കണ്ടിട്ടില്ല. ഇത് എനിക്ക് പറ്റിയ സിനിമയല്ല. അത് എന്‍റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഗൌരവമായ കാര്യം പറയുന്ന വലിയ വിജയമൊന്നും ആകാത്ത ചെറിയ സിനിമ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരം ബുദ്ധിശൂന്യമായ ചിത്രങ്ങള്‍ അല്ല" - കിഷോര്‍ പ്രതികരിച്ചു.
അതേ സമയം നടൻ കിഷോർ ഇപ്പോൾ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. സംവിധായകൻ ചന്ദ്രശേഖർ ബന്ദിയപ്പ ഒരുക്കുന്ന റെഡ് കോളർ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ കിഷോര്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതേക്കുറിച്ച് സംസാരിച്ച കിഷോർ ഈ ചിത്രത്തെ താൻ ഒരു ബോളിവുഡ് അരങ്ങേറ്റ ചിത്രമായി കാണുന്നില്ല, ഞങ്ങൾ ഹിന്ദിയിൽ ചെയ്യുന്ന സിനിമ മാത്രമാണ് ഇതെന്ന് പ്രതികരിച്ചു.
അതേ സമയം നെഗറ്റീവ് വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധനേടിയ നടനാണ് കിഷോർ കുമാർ. കഴിഞ്ഞ വർഷം ചലച്ചിത്ര മേഖലയിൽ വൻ ജനശ്രദ്ധനേടിയ കാന്താര ഉൾപ്പടെയുള്ളവയിൽ മികച്ച വേഷങ്ങൾ ചെയ്ത് കിഷോർ കയ്യടി നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കിഷോറിന്റെ ട്വിറ്റർ സസ്പെൻഡ് ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ട്വിറ്റർ നിയമങ്ങൾ നടൻ തെറ്റിച്ചു എന്നായിരുന്നു വാർത്തകൾ. ഇക്കാര്യത്തിൽ കിഷോര്‍ തന്നെ നേരത്തെ വ്യക്തത വരുത്തിയിരിന്നു.
തന്റെ ട്വിറ്റർ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും 2022 ഡിസംബർ 20-ലെ ഹാക്കിംഗ് മൂലമാണ് ഇത്തരം പ്രചാരണങ്ങൾ നടന്നതെന്നുമാണ് കരുതുന്നതെന്ന് കിഷോർ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. 'എന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിനെക്കുറിച്ചുള്ള അനാവശ്യ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ വേണ്ടി മാത്രം. എന്റെ ഏതെങ്കിലും പോസ്റ്റുകൾ കാരണം എന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തിട്ടില്ല. 2022 ഡിസംബർ 20-ലെ ഹാക്കിംഗ് മൂലമാണ് ഇത് സംഭവിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നത്. ആവശ്യമായ നടപടികൾ ട്വിറ്റർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ആശങ്കയ്ക്ക് നന്ദി പറയുന്നു', എന്നായിരുന്നു കിഷോറിന്റെ വാക്കുകൾ.
അജയ് ദേവ്‍ഗണ്‍ നായകനായി 'ഭോലാ', ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി
നിയമങ്ങള്‍ തെറ്റിച്ചു നടന്‍ കിഷോറിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ