
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ചിത്രത്തിലൂടെ യാഷിന് സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗവും ലോകമെമ്പാടും ഉള്ള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നും കെജിഎഫ് 2 ആണ്. റോക്കി ഭായ് എന്ന് ആരാധകർ വിളിക്കുന്ന യാഷിന്റെ പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ടീം കെജിഎഫ് ആശംസ അറിയിച്ചു കൊണ്ട് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടിയിരിക്കുന്നത്.
"ഒരു ഗംഭീരമായ സിനിമ ആയിരുന്നു കെജിഎഫ് ചാപ്റ്റർ 2, ഉടൻ തന്നെ മറ്റൊരു മോൺസ്റ്ററിനായി കാത്തിരിക്കുന്നു. സ്വപ്‌നത്തെ രൂപപ്പെടുത്തി അതിനപ്പുറത്തേക്ക് കൈപിടിച്ചുയർത്തിയ മനുഷ്യനോട്. ഞങ്ങളുടെ റോക്കി ഭായ്, യാഷിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. അതിശയകരമായ ഒരു വർഷവും ഉണ്ടാകട്ടെ!", എന്നാണ് കെജിഎഫ് ടിം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചത്. പിന്നാലെ യാഷിന് ആശംസകളുമായി ആരാധകരും രംഗത്തെത്തി.
ബാഹുബലിക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു 'കെജിഎഫ് 2'. ആപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാത്ത താരത്തിൽ ഗംഭീരപ്രകടനം തന്നെയാണ് ചിത്രം കാഴ്ചവച്ചതും. രണ്ടാം ഭാഗം റിലീസിന് പിന്നാലെ കെജിഎഫ് 3 ഉണ്ടാകുമെന്ന് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചിരുന്നു.
'മോളിവുഡിൽ നിന്നുള്ള അത്ഭുത പരീക്ഷണം'; ഫ്രൈഡേ ഫിലിം ഹൗസിന്റെ 'വാലാട്ടി' വരുന്നു
സലാറിന്റെ റിലീസിന് പിന്നാലെ ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രശാന്ത് നീൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും കെജിഎഫ് സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ കാര്‍ത്തിക് ഗൌഡ നേരത്തെ പ്രതികരിച്ചിരുന്നു. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ