'ലിയോ'യിലേതുപോലെ ആക്ഷന്‍ പൊടി പാറും; അണിയറക്കാരെ പ്രഖ്യാപിച്ച് കമല്‍ ഹാസനും മണി രത്നവും

Published : Oct 27, 2023, 08:31 PM IST
'ലിയോ'യിലേതുപോലെ ആക്ഷന്‍ പൊടി പാറും; അണിയറക്കാരെ പ്രഖ്യാപിച്ച് കമല്‍ ഹാസനും മണി രത്നവും

Synopsis

1987 ല്‍ പുറത്തെത്തിയ നായകന് ശേഷം ഇതുവരെയും ഇവര്‍ ഒരുമിച്ചിരുന്നില്ല

ഇവര്‍ വീണ്ടും ഒന്നിച്ചിരുന്നെങ്കിലെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ചില സംവിധായകരും താരങ്ങളുമുണ്ട്. തമിഴ് സിനിമാപ്രേമികളെ സംബന്ധിച്ച് കഴിഞ്ഞ 35 വര്‍ഷങ്ങളായി അത്തരത്തില്‍ കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് മണി രത്നവും കമല്‍ ഹാസനും. 1987 ല്‍ പുറത്തെത്തിയ നായകന് ശേഷം ഇതുവരെയും ഇവര്‍ ഒരുമിച്ചിരുന്നില്ല. എന്നാല്‍ അത് ഉടന്‍ സംഭവിക്കുകയാണ്. കെഎച്ച് 234 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന കമല്‍ ഹാസന്‍റെ കരിയറിലെ 234-ാം ചിത്രത്തിലെ പ്രധാന അണിയറപ്രവര്‍ത്തകരെ ഇന്ന് പ്രഖ്യാപിച്ചു. 

മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ്  മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം പുരോഗമിക്കുന്ന വിജയ് ചിത്രം ലിയോയുടെ ആക്ഷന്‍ കൊറിയോഗ്രഫിയും ഇവരായിരുന്നു. 

 

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ പേരിന്റെ പ്രഖ്യാപനത്തിനും അഭിനേതാക്കളുടെ വിവരങ്ങൾ അറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : ദിലീപിനൊപ്പം വിനീത്, ധ്യാന്‍; ഗോകുലം മൂവീസിന്‍റെ 'ഭ.ഭ.ബ' വരുന്നു

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്