Asianet News MalayalamAsianet News Malayalam

ദിലീപിനൊപ്പം വിനീത്, ധ്യാന്‍; ഗോകുലം മൂവീസിന്‍റെ 'ഭ.ഭ.ബ' വരുന്നു

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും

dileep new movie bha bha ba announced vineeth sreenivasan dhyan sreenivasan sree gokulam movies nsn
Author
First Published Oct 27, 2023, 6:48 PM IST

ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സുപ്രധാന വേഷങ്ങളില്‍. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'ഭ.ഭ.ബ' എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ആദ്യ പോസ്റ്ററും അണിയറക്കാര്‍ പങ്കുവച്ചിട്ടുണ്ട്. 

വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ 'മലർവാടി ആർട്സ് ക്ലബ്' ദിലീപാണ് നിർമ്മിച്ചത്. വർഷങ്ങൾക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയുടെ വാക്കുകൾ ഇങ്ങനെ, "'കമ്മാര സംഭവ'ത്തിന് ശേഷം ശ്രീ ഗോകുലം മൂവീസും ദിലീപും ഒന്നിക്കുന്ന സിനിമയാണിത്. ദിലീപ് സിനിമകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നർമ്മവും മാസ്സും ആക്ഷനും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതൊരു മാസ് മസാല ആക്ഷൻ അഡ്വഞ്ചർ സിനിമയാണ്. ദീലീപിനോടൊപ്പം വീണ്ടും ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇനിയും ഒരുപാട് ചിത്രങ്ങൾ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്".

 

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ താരദമ്പതികളായ നൂറിന്‍ ഷെറീഫും ഫാഹിം സഫറും ചേർന്നാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയുമായുള്ള പ്രമുഖരായ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാനരംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ് ധനഞ്ജയ് ശങ്കർ. 'ലിയോ', 'ജയിലർ', 'ജവാൻ'‌ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. പിആർഒ ശബരി.

ALSO READ : 'ലിയോ' കത്തി നില്‍ക്കുമ്പോള്‍ തിയറ്ററുകളിലേക്ക് ഈ വാരം 8 സിനിമകള്‍, മലയാളത്തില്‍ നിന്ന് 4

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios