
ആക്ഷന്‍ കൊറിയോഗ്രഫര്‍മാരായ അന്‍പറിവ് മാസ്റ്റേഴ്സ് കമല്‍ ഹാസനെ നായകനായി സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരന്‍. കമല്‍ ഹാസന്‍റെ കരിയറിലെ 237-ാം ചിത്രമാണ് ഇത്. ചിത്രത്തിന് തുടക്കം കുറിച്ചു. കൂലി, കെജിഎഫ്, ലിയോ, വിക്രം, കൈതി, കബാലി, സലാർ, ആര്‍ഡിഎക്സ് തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കിയ അൻപറിവ് സംവിധായകരായി ഉലകനായകൻ കമൽ ഹാസിനോടൊപ്പം അരങ്ങേറ്റം കുറിക്കുമ്പോൾ സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. മലയാളത്തിലെ റിയലിസ്റ്റിക് സിനിമകളുടെ രചയിതാവായി പ്രശസ്തനായ ശ്യാം പുഷ്കരന്‍ അന്‍പറിവിനും കമല്‍ ഹാസനുമൊന്നിക്കുമ്പോള്‍ ഇതുവരെ അദ്ദേഹത്തില്‍ നിന്നും കാണാത്ത ഒന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
സുഹൃത്തായ ദിലീഷ് നായർക്കൊപ്പം സോൾട്ട് ആന്‍ഡ് പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് ശ്യാം പുഷ്കരന്‍ സിനിമാലോകത്ത് തിരക്കഥാകൃത്തായി ആരംഭം കുറിച്ചത്. പിന്നീട് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിനു ദേശീയ അവാർഡ് നേടിയ ശ്യാം ദിലീഷ് പോത്തനുമായി ചേർന്ന് വർക്കിംഗ് ക്ലാസ്സ് ഹീറോ എന്നൊരു നിർമ്മാണ കമ്പനിയും ആരംഭിച്ചു. മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ജോജി, തങ്കം, റൈഫിൾ ക്ലബ്ബ് തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് സിനിമകള്‍. പ്രേമലു എന്ന സിനിമയിൽ പമ്പാവാസൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിന് പുറത്ത് ആദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി ശ്യാം പുഷ്കരന്‍ രചന നിര്‍വ്വഹിക്കുന്നത്. അത് കമല്‍ ഹാസന് വേണ്ടിക്കൂടി ആവുമ്പോള്‍ തെന്നിന്ത്യയില്‍ത്തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഈ പ്രോജക്റ്റ് കൗതുകം നേടുമെന്നത് ഉറപ്പാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ