ഇന്ത്യയിൽ ഒടിടി ട്രെൻഡിങ്ങായ പത്ത് ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത് ഖലീഫയും

Published : Oct 18, 2026, 03:27 PM IST
Khalifa - Prithviraj Sukumaran

Synopsis

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ മികച്ച തിയേറ്റർ വിജയത്തിന് ശേഷം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആഗോളതലത്തിൽ 50 കോടി രൂപ നേടിയ ഈ ആക്ഷൻ ചിത്രത്തിൽ മോഹൻലാൽ, ടൊവിനോ തോമസ് എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ഖലീഫ തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടിയിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഒടിടിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. പ്രൈം വീഡിയോ ഇന്ത്യയിൽ സ്ട്രീം ചെയ്യുന്ന മികച്ച പത്ത് ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഖലീഫ നിലവിലുള്ളത്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഖലീഫ കാണാനാകും. ആഗോള തലത്തിൽ 50 കോടി രൂപ നേട്ടം ചിത്രം സ്വന്തമാക്കിയിരുന്നു. നടൻ മോഹൻലാൽ ഖലീഫയിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി. ആദ്യ ദിനം 14.5 കോടി രൂപ കലക്ഷൻ നേടി ഗംഭീര ഓപ്പണിംഗ് സ്വന്തമാക്കിയ ചിത്രം, മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ മികച്ച പ്രേക്ഷക പിന്തുണ നേടി നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. നായകനായ പൃഥ്വിരാജ് സുകുമാരൻ്റെ മികച്ച ആക്ഷൻ പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം രസിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മാസ്സ് സിനിമകളെ സ്നേഹിക്കുന്ന മലയാളത്തിലെ യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ചേർന്നാണ് ചിത്രത്തെ വമ്പൻ വിജയമാക്കി മാറ്റുന്നത്. മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി എത്തുന്ന പൃഥ്വിരാജ് കൂടാതെ, മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ഖലീഫയുടെ താരനിരയുടെ ഭാഗമാണ്. ആദ്യ ഭാഗം റിലീസ് ആയ ദിവസം തന്നെ, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ആദ്യ ഭാഗത്തെ പോലെ തന്നെ, സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആയാണ് രണ്ടാം ഭാഗവും ഒരുങ്ങുക എന്നാണ് സൂചന.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ശ്രീനാഥ് ഭാസി നായകനായെത്തുന്ന ടൈം ട്രാവൽ ചിത്രം 'ഒറിജിനൽ' റിലീസിനൊരുങ്ങുന്നു; പുതിയ പോസ്റ്റർ പുറത്ത്
പുരി ജഗന്നാഥിന്‍റെ വിജയ് സേതുപതി ചിത്രം; 'സ്ലംഡോഗ്, 33 ടെമ്പിള്‍ റോഡ്' പൂര്‍ത്തിയായി