ഇഡ്ഡലി നടി കുടുംബം തകര്‍ത്തെന്ന് രവി മോഹൻ, ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഖുശ്‍ബു

Published : May 17, 2026, 11:43 AM IST
Khushboo

Synopsis

രവി മോഹന്റെ ആരോപണങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഖുശ്‍ബു.

തന്റെ കുടുംബത്തെ നശിപ്പിക്കാൻ ഒരു നടി ശ്രമിച്ചുവെന്ന് നടൻ രവി മോഹൻ ആരോപിച്ചിരുന്നു. 'ഇഡ്ഡലി നടി' എന്നായിരുന്നു ഈ അഭിനേത്രിയെ രവി മോഹൻ വിശേഷിപ്പിച്ചത്. ഇത് ഖുശ്‍ബുവാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി, ഇക്കാര്യത്തില്‍ പ്രതികരണവുമായി ഖുശ്‍ബു ഒടുവില്‍ രംഗത്ത് എത്തി. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഖുശ്‍ബുവിന്റെ പ്രതികരണം. ചിലര്‍ അവരുടെ ജനിതകം തെളിയിക്കാൻ പരമാവധി ശ്രമിക്കുന്നു. ഞാൻ ശരിയാണെന്ന് തെളിയിച്ചതിന് നന്ദി എന്നാണ് ഖുശുബുവിന്റെ മറുപടി.

ആർതിയുമായുള്ള വിവാഹമോചനം നടക്കുന്നത് വരെ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നെന്ന് പറഞ്ഞ രവി മോഹൻ, അവർക്കെതിരെ ശക്തമായ ആരോപണങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ ഉയർത്തിയത്. ഇതിനിടെ തന്റെ കുടുംബത്തെ നശിപ്പിക്കാൻ ശ്രമിച്ചൊരു നടിയെ കുറിച്ചും രവി മോഹൻ പറഞ്ഞു. ഇത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. 'ഇഡ്ഡലി നടി' എന്നായിരുന്നു ഈ അഭിനേത്രിയെ രവി മോഹൻ വിശേഷിപ്പിച്ചത്.

"ഒരു മൂന്ന് ലെറ്റർ നടിയുണ്ട്. അവരുടെ പേര് പറഞ്ഞാൽ കേസ് വരും. ഇഡ്ഡലി നടി എന്ന് പറയാം. മുതിർന്ന മൂന്ന് നടന്മാർ ഇവരെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കൻ ശ്രമിച്ചവളാണ് അവരെന്ന് പറഞ്ഞ് വളരെ മോശം ഭാഷയിൽ എന്നോട് പറഞ്ഞു. മൂന്ന് ആണുങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കൾ ശ്രമിച്ചൊരു സ്ത്രീ. അവരാണ് എന്റെ ജീവിതത്തെ പറ്റ പറയുന്നത്. വേറെ എന്തെങ്കിലും വിഷയത്തെ പറ്റി പറഞ്ഞാൽ സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറയും. എന്ത് നാടകമാണിത്. എന്നെ കുറിച്ച് പറയാൻ നിങ്ങൾക്ക് എന്തെങ്കിലും യോ​ഗ്യതയുണ്ടോ. ഇങ്ങനെയുമുള്ള മനുഷ്യന്മാരുണ്ടോ. എന്നെക്കാളും നന്നായി അഭിനയിക്കുമോ? അഭിനയിച്ചോ. ഞാൻ തന്നെ നിങ്ങളുടെ കാലിൽ വീഴാം. അവാർഡ് വാങ്ങണോ? വാങ്ങിച്ചോ. ഒരാൾ മോശമാണെന്ന് പറയാൻ നിനക്ക് എന്ത് യോ​ഗ്യതയാണ് ഉള്ളത്. എല്ലാവരേയും നീയാണോ പെറ്റത്", എന്നായിരുന്നു രവി മോഹന്റെ വാക്കുകൾ.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇത് നടി ഖുശ്ബു ആണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറഞ്ഞത്. ആർതിയുടെ അടുത്ത സുഹൃത്താണ് ഖുശ്ബു. ആർതി, രവി മോഹനെതിരെ പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റിനും താഴെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകൾ ഇടാറുണ്ടെന്നും ഇവരാണ് എല്ലാത്തിനും കാരണമെന്നുമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൂര്യക്ക് ആശ്വാസം, കറുപ്പ് നേടിയ കളക്ഷൻ ഞെട്ടിക്കുന്നത്
വിദേശ മാര്‍ക്കറ്റില്‍ നേടിയത് 16 കോടി, അതിരടി ആകെ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്