അഭ്യൂഹങ്ങള്‍ക്ക് വിരാമം; കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായി

Published : Feb 07, 2023, 07:46 PM IST
അഭ്യൂഹങ്ങള്‍ക്ക് വിരാമം; കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായി

Synopsis

ജയ്‍സാല്‍മീറിലെ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച ചടങ്ങുകളുടെ തുടര്‍ച്ചയായാണ് ഇന്ന് വിവാഹം നടന്നത്. ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകള്‍ക്ക് പിന്നാലെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ജയ്‍സാല്‍മീറിലെ സൂര്യഗഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഷാഹിദ് കപൂര്‍, ഭാര്യ മിര രജ്‍പുത്, കരണ്‍ ജോഹര്‍, അര്‍മാന്‍ ജെയിന്‍, ഭാര്യ അനിസ മല്‍ഹോത്ര, ജൂഹ് ചൌള, ഭര്‍ത്താവ് ജയ് മെഹ്‍ത, ഇഷ അംബാനി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ALSO READ : ഒരുമിച്ച് സ്ക്രീനില്‍ എത്തുംമുന്‍പ്; മോഹന്‍ലാലുമായി സൗഹൃദം പുതുക്കി രജനികാന്ത്

ലസ്റ്റ് സ്റ്റോറീസ് എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്. ഷെര്‍ഷ എന്ന സിനിമയിലും പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചു.  മാസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾ ഔദ്യോ​ഗികമായി പ്രതികരിച്ചിരുന്നില്ല. രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള മിഷൻ മജ്‌നു സിനിമയുടെ പ്രൊമോഷനിടെ  താന്‍ ഈ വർഷം വിവാഹിതനാകും എന്ന് സിദ്ധാർത്ഥ് അറിയിച്ചിരുന്നു. പിന്നാലെയാണ് കിയാര ആയിരിക്കും വധുവെന്ന പ്രചാരണങ്ങൾ വീണ്ടും ബിടൗണിൽ പ്രത്യക്ഷപ്പെട്ടത്. ഒടുവിൽ ഇക്കാര്യം താരങ്ങൾ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുകയായിരുന്നു. വിവാഹത്തിലേക്ക് ഏകദേശം 100 അതിഥികൾക്ക് 80 മുറികളും മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെ 70 ആഡംബര കാറുകളും ബുക്ക് ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വരുണ്‍ ധവാന്‍ നായകനായി എത്തിയ ജഗ്‍ജഗ് ജീയോ ആണ് കിയാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അതേസമയം മിഷന്‍ മജ്‍നുവാണ് സിദ്ധാർത്ഥിന്റേതായി അവസാനമെത്തിയ ചിത്രം. ജനുവരി 20 ന് നെറ്റ്ഫ്ലിക്സ് റിലീസ് ആയാണ് ഈ ചിത്രം എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'