രണ്‍വീര്‍ സിംഗിന്‍റെ ഡോൺ 3-ൽ നിന്നും നായിക പിന്മാറി; കാരണം ഇതാണ്!

Published : Mar 06, 2025, 08:35 AM IST
രണ്‍വീര്‍ സിംഗിന്‍റെ ഡോൺ 3-ൽ നിന്നും നായിക പിന്മാറി; കാരണം ഇതാണ്!

Synopsis

നായികയായി പ്രഖ്യാപിച്ച കിയാര അദ്വാനി ഡോൺ 3 സിനിമയിൽ നിന്ന് പിന്മാറി. 

മുംബൈ: ഡോൺ 3 സിനിമയില്‍ നിന്നും പിന്‍മാറി നടി കിയാര അദ്വാനി. കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഫർഹാൻ അക്തർ ചിത്രത്തിലെ നായികയായി നടിയെ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വർഷം ആദ്യം ഗർഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിയാരയുടെ പുതിയ തീരുമാനം. കിയാരയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തകള്‍ പ്രകാരം അഭിനയത്തില്‍ നിന്നും ഒരു ഇടവേള എടുത്ത് ഗര്‍ഭകാലവും കുഞ്ഞിന്‍റെ ജനനവും ആസ്വദിക്കാനാണ് കിയാര ആഗ്രഹിക്കുന്നത്. 

"അവൾ ഇപ്പോൾ 'ടോക്സിക്', 'വാർ 2' എന്നിവയുടെ ഷൂട്ടിംഗിലാണ് കിയാര. അവളുടെ തീരുമാനത്തെ ഡോണ്‍ 3 നിർമ്മാതാക്കൾ മാനിച്ചു, അവർ ഇപ്പോൾ പുതിയ നായികയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്"  ഇന്ത്യ ടുഡേ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ 'ഡോൺ 3' ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കുമെന്ന് സംവിധായകന്‍ ഫർഹാൻ അക്തർ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിൽ രൺവീർ സിംഗ് ടൈറ്റിൽ റോളിൽ എത്തുമ്പോൾ വിക്രാന്ത് മാസിയാണ് വില്ലനായി എത്തുന്നത്. ഷാരൂഖ് ഖാന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് രൺവീർ സിംഗ് ഡോണ്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തിയത്. 

രാം ചരണ്‍ ഷങ്കര്‍ ടീമിന്‍റെ ഗെയിം ചേഞ്ചര്‍ ആയിരുന്നു കിയാര അദ്വാനിയുടെ അവസാന ചിത്രം. കിയാരയുടെ അദ്യത്തെ സൗത്ത് ഇന്ത്യന്‍ അരങ്ങേറ്റ ചിത്രം ആയിരുന്നു ഇത്. എന്നാല്‍ വലിയ വിജയം ചിത്രം നേടിയില്ല. 

ഫെബ്രുവരി ആദ്യം കിയാര അദ്വാനിയും ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയും തങ്ങള്‍ക്ക് കുട്ടി പിറക്കാന്‍ പോകുന്ന കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 2023 ഫെബ്രുവരിയിലാണ് കിയാരയും സിദ്ധാര്‍ത്ഥും വിവാഹിതരായത്. 

ദീപികയുടെ ഹിറ്റ് ചിത്രത്തില്‍ നായിക ആകേണ്ടിയിരുന്നത് പ്രിയങ്ക; പക്ഷെ സംഭവിച്ചത് !

'നിന്‍റെ ദുപ്പട്ട എവിടെ': നടി സംഭവ്ന സേത്തിന്‍റെ വസ്ത്രത്തില്‍ പരാമര്‍ശം: നടി സന ഖാനെതിരെ സോഷ്യല്‍ മീഡിയ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനി ചിരഞ്‍ജീവി നായകനായി വിശ്വംഭര, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്
അല്‍ത്താഫ് സലിമിന്റെ ഇന്നസെന്റ് ഒടുവില്‍ ഒടിടിയിലും എത്തി