
നടൻ അനൂപ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. തിരക്കഥയും അനൂപ് മേനോനാണ് എഴുതുന്നത്. നേരത്തെ മോഹൻലാലിന്റെ പകല്‍ നക്ഷത്രങ്ങളുടെ തിരക്കഥ അനൂപ് മേനോനാണ് എഴുതിയിരുന്നത്. ഹേഷാം അബ്‍ദുള്‍ വഹാബായിരിക്കും സംഗീത സംവിധായകൻ എന്നതാണ് മോഹൻലാല്‍- അനൂപ് മേനോൻ പ്രൊജക്റ്റിന്റെ പുതിയ അപ്‍ഡേറ്റ്. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ വിശദാംശങ്ങൾ അനൂപ് മേനോനാണ് പുറത്തുവിട്ടത്. നേരത്തെ മോഹൻലാലായിരുന്നു സിനിമ പ്രഖ്യാപിച്ചത്. അനൂപ് മേനോൻ, നിർമ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് അദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്.
തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹൻലാൽ കുറിച്ചിരുന്നു. മികച്ച പിന്നണി പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്നതാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്‍തികൊണ്ടാണ് അദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. എപ്പോഴായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
മലയാള സിനിമാ രംഗത്തേക്ക് എത്തിയ പുതിയ നിർമ്മാണ കമ്പനിയാണ് ടൈംലെസ് സിനിമാസ്. ഉടൻ തന്നെ ഏറെ പ്രതീക്ഷ നൽകുന്ന മറ്റ് പ്രോജക്ടുകളുടെ പ്രഖ്യാപനങ്ങളും ടൈംലെസ് സിനിമാസിന്റേതായി ഉണ്ട്. മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിക്കുക എന്നതാണ് ടൈംലെസ് സിനിമാസിന്റെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ അരുൺ ചന്ദ്രകുമാർ പറഞ്ഞു.
എമ്പുരാനാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ