
'ഈച്ച' എന്ന എസ് എസ് രാജമൗലി ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ രാജ്യം എമ്പാടും ആരാധകരെ സൃഷ്‌ടിച്ച താരമാണ് കിച്ച സുദീപ്. കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ ആയ കിച്ച സുദീപിന്റെ മകൾ സാൻവി സുദീപ്, ഗായികയായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു എന്നതാണ് ഏറ്റവും പുതിയ വാർത്ത.
സുദീപ് തന്നെ നായകനാകുന്ന പുതിയ ചിത്രമായ ‘മാർക്ക്’ലെ ഫെസ്റ്റിവൽ മൂഡ് ഗാനമായ ‘മാസ്റ്റ് മലൈക്ക’ എന്ന ഗാനമാണ് സാൻവി പാടിയിരിക്കുന്നത്. പാട്ടിനും ഗായികയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാൻവിക്കൊപ്പം പ്രശസ്ത ഗായകൻ നകാശ് അസീസിന്റെ ശബ്ദവും ചേർന്നപ്പോൾ, കൊറിയോഗ്രാഫർ ഷോഭി പോൾരാജ് ഒരുക്കിയ ഹൈ-വോൾട്ടേജ് നൃത്തചുവടുകളുമായി സുദീപും നിഷ്വിക നായിഡുവും ചേർന്ന് ഒരു തട്ടുപൊളിപ്പൻ വിഷ്വൽ തന്നെ സ്‌ക്രീനിൽ സൃഷ്ടിക്കുന്നു. ഇതിനു മുൻപ് 'ജിമ്മി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും തെലുങ്ക് ആക്ഷൻ ത്രില്ലർ ‘ഹിറ്റ് 3’യിലെ തീം സോങ്ങിനും വേണ്ടി തന്റെ ശബ്ദം നൽകിയ സാൻവി തന്റെ ആദ്യ full fledged കന്നഡ പ്ലേബാക്ക് ഗാനത്തിലൂടെ അച്ഛന്റെ ചിത്രമായ 'മാർക്ക്'ലൂടെ തന്നെയാണ് സ്വന്തം ‘മാർക്ക്’ പതിപ്പിക്കുന്നത്.
“എൻറെ പ്രിയപ്പെട്ട ബാദ്ഷാക്കൾ… സാനുവിന്റെ ആദ്യ പാട്ട് നിങ്ങൾക്ക് സമർപ്പിക്കാൻ കഴിയുന്നത് അത്യന്തം സന്തോഷമാണ്. ഇത് എല്ലാവർക്കുമുള്ള അല്പം നേരത്തെയുള്ള ക്രിസ്മസ്, ന്യൂ ഇയർ ഗിഫ്റ്റാണ്,” എന്ന് കിച്ച സുദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. “എൻ്റെ വിരൽ പിടിച്ച് നടന്നിരുന്ന സാനു ഇന്ന് മൈക്ക് പിടിച്ച് നിൽക്കുമ്പോൾ ഉള്ള അഭിമാനം വേറെയാണ്” എന്നായിരുന്നു മറ്റൊരു പോസ്റ്റ്, മകളുടെ ബിഗ് സ്‌ക്രീൻ സംഗീത അരങ്ങേറ്റത്തെ കിച്ച സുദീപിന്റെ കുടുംബവും ഫാൻസും ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു.
സത്യജ്യോതി ഫിലിംസും കിച്ചാ ക്രിയേഷനും ചേർന്നാണ് ‘മാർക്ക്’ നിർമ്മിച്ചിരിക്കുന്നത്; ടി.ജി. ത്യാഗരാജന്റെ അവതരണത്തിൽ സെന്തിൽ , അർജുൻ ത്യാഗരാജൻ എന്നിവരുടെ നിർമാണത്തിലുമാണ് ചിത്രം എത്തുന്നത്. വിജയ് കർത്തികേയയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്, ശേഖർ ചന്ദ്രയുടെ ഛായാഗ്രഹണം, എസ്.ആർ. ഗണേഷ് ബാബുവിന്റെ എഡിറ്റിംഗ്, സ്റ്റണ്ട് സിൽവ ഉൾപ്പെടെയുള്ള സ്റ്റണ്ട് സൂപ്രിം, രവി വർമ, കെവിൻ കുമാർ, വിക്രം മോർ, സുബ്രമണി എന്നിവർ ഒരുക്കുന്ന ആക്ഷൻ സീക്വൻസുകൾ, ശിവകുമാർ ജെയുടെ പ്രൊഡക്ഷൻ ഡിസൈൻ, ഭാരത് സാഗറിന്റെ വസ്ത്രാലങ്കാരം, ആർ. ഹരിഹര സുധന്റെ വിഎഫ്എക്സ് തുടങ്ങിയവയും ചേർന്ന് ഗാനത്തിന്റെ ടെക്‌നിക്കൽ ക്വാളിറ്റിക്ക് കൂടുതൽ ഭംഗി ചേർക്കുന്നു.
ക്രിസ്മസ് റിലീസായി ഡിസംബർ 25നാണ് 'മാർക്ക്'തിയേറ്ററുകളിൽ എത്തുന്നത്. ‘മാർക്ക്’ കിച്ചാ സുദീപിനൊപ്പം മലയാളത്തിന്റെ സ്വന്തം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം നവീൻ ചന്ദ്ര, വിക്രാന്ത്, യോഗി ബാബു, ഗുരു സോമസുന്ദരം, നിഷ്വിക നായിഡു, രോഷ്‌നി പ്രകാശ്, അർച്ചന കൊട്ടിഗെ, ദീപ്‌ശിഖ, ഗോപാൽ കൃഷ്ണ ദേശ്പാണ്ഡെ, മഹാന്തേശ് ഹിരേമഠ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ