നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. ഫോൺ കോളിലൂടെയാണ് ആസിഡ് ഭീഷണി മുഴക്കിയതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി
കൊച്ചി: ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. ഫോൺ കോളിലൂടെയാണ് ആസിഡ് ഭീഷണി മുഴക്കിയതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഫോൺ വിളിച്ച നമ്പർ സഹിതം ഉടൻ തന്നെ പൊലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം നിതീ പൂർണമായില്ലെന്ന നിലയിലുള്ള പ്രതികരണങ്ങളിലെ പ്രകോപനമാണ് ഭീഷണിക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്.


