
കൊവിഡ് കാലം പ്രതിസന്ധികളുടേത് മാത്രമായിരുന്നില്ല വേറിട്ട അവസരങ്ങള്‍ തുറക്കാൻ ശ്രമിച്ചവരുടേതും കൂടെയായിരുന്നു. വ്ലോഗുകളുമായി എത്തിയ ചിലര്‍ കൊവിഡ് കാലത്ത് പ്രേക്ഷകരുടെ പ്രിയം നേടി. മുതിര്‍ന്ന വ്ലോഗര്‍മാര്‍ മാത്രമല്ല ചെറിയ കുട്ടികള്‍ വരെ അക്കൂട്ടത്തിലുണ്ട്. അങ്ങനെ രസകരമായ ഒരു വ്ലോഗുമായി എത്തിയ കുട്ടിയുടെ വീഡിയോ തന്റെ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ (Jayasurya).
ഇങ്ങനെ വേറിട്ട വീഡിയോകള്‍ പങ്കുവെച്ച് പലപ്പോഴും ജയസൂര്യ കലാകാരൻമാര്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രോത്സാഹനവുമായി എത്താറുണ്ട്. ജയസൂര്യ പങ്കുവെച്ച വീഡിയോകള്‍ എല്ലാവരും ഏറ്റെടുക്കാറുമുണ്ട്. ഇത്തവണത്തേത് രസകരമായ ഒരു വീഡിയോ ആയതിനാല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുകയുമാണ്. ഗ്ലൂക്കോസ് പൊടിയെ കുറിച്ച് പരിചയപ്പെടുത്തുന്ന കുട്ടിയുടെ വീഡിയോണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ഗ്ലൂക്കോസ് പൊടിയുടെ കുപ്പി കാട്ടി ഇതില്‍ 80 മധുരമുണ്ട് എന്ന് കുട്ടി പറയുന്നു. എന്നാല്‍ കുട്ടി വീഡിയോയില്‍ ഗ്ലൂക്കോസ് എന്ന് ഉച്ചരിക്കാൻ കിട്ടാതെ ക്ലൂ ക്ലൂകോസ് എന്നാണ് പറയുന്നതെങ്കിലും അവന്റെ ആത്മവിശ്വാസത്തെയാണ് എല്ലാവരും പ്രശംസിക്കുന്നത്. വളരെ നിഷ്‍കളങ്കമായിട്ടാണ് വീഡിയോയില്‍ കുട്ടിയുടെ അവതരണം.
ഈശോ എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. നാദിര്‍ഷ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈസ്‍തവ വിശ്വാസികളെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്താല്‍ ഈശോ വിവാദത്തിലായിരുന്നു. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സണ്ണി എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ജയസൂര്യയുടെ കഥാപാത്രം മാത്രമാണ് ചിത്രത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്. ഒരു പരീക്ഷണ ചിത്രമെന്ന നിലയിലുള്ള സണ്ണി സംവിധാനം ചെയ്‍തത് രഞ്‍ജിത് ശങ്കറാണ്. സണ്ണി എന്ന ചിത്രം ഐഫ്എഫ്‍കെയിലുള്‍പ്പടെയുള്ള അന്താരാഷ്‍ട്ര മേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ