Bholaa Shankar|അജിത്ത് നായകനായ ചിത്രം 'വേതാളം' തെലുങ്കിലേക്ക്, ചിരഞ്‍ജീവിയുടെ 'ഭോലാ ശങ്കറി'ന് ഗംഭീര തുടക്കം

Web Desk   | Asianet News
Published : Nov 11, 2021, 02:06 PM IST
Bholaa Shankar|അജിത്ത് നായകനായ ചിത്രം 'വേതാളം' തെലുങ്കിലേക്ക്,  ചിരഞ്‍ജീവിയുടെ 'ഭോലാ ശങ്കറി'ന് ഗംഭീര തുടക്കം

Synopsis

ചിരഞ്‍ജീവി നായകനാകുന്ന ചിത്രം 'ഭോലാ ശങ്കറി'ന് ഗംഭീര തുടക്കം.

ചിരഞ്‍ജീവി (Chiranjeevi) നായകനാകുന്ന ചിത്രമാണ് ഭോലാ ശങ്കര്‍ (Bholaa Shankar). മെഹര്‍ രമേഷാണ് ചിത്രം സംവിധാനംചെയ്യുന്നത്. ഷാഡോ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ഭോലാ ശങ്കര്‍. അജിത്ത് നായകനായ ചിത്രം വേതാളത്തിന്റെ റീമേക്കായ ഭോലാ ശങ്കറിന് ഇന്ന് പൂജാ ചടങ്ങുകളോടെ തുടക്കമായി.

സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രമാണ് വേതാളം. വേതാളം എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ഭോലാ ശങ്കറില്‍ ചിരഞ്‍ജീവി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിരഞ്‍ജീവിയുടെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നതും. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ഭോലാ ശങ്കറെന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷാണ്. ഡൂഡ്‍ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ  എ എസ് പ്രകാശ് ആണ്.

അജിത്ത് നായകനായ ചിത്രം ബില്ല തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഭോലോ ശങ്കറെന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ