കിംഗ് ഓഫ് കൊത്ത പ്രൊമോഷന്‍ പരിപാടികളില്‍ അടിമുടി പുതുമ

Published : Aug 12, 2023, 10:02 PM IST
കിംഗ് ഓഫ് കൊത്ത പ്രൊമോഷന്‍ പരിപാടികളില്‍ അടിമുടി പുതുമ

Synopsis

കേരളത്തിൽ ഒട്ടാകെ ഗംഭീര പ്രൊമോഷണൽ പരിപാടികൾക്ക് വേഫേറെർ ഫിലിംസ് നേതൃത്വം നൽകുന്നു. രാജാവിന്‍റെ വരവിനായി ആഗസ്റ്റ് 24 ന് കേരളക്കര കാത്തിരിക്കുമ്പോൾ ഗംഭീര പ്രൊമൊഷന് നേതൃത്വം നൽകുകയാണ് വേഫേറെർ ഫിലിംസ്.

കൊച്ചി: രാജാവിന്റെ വരവിനായി അവർ കാത്തിരുന്നു. പകൽ ഏതെന്നോ രാത്രി ഏതാണെന്നും തീരുമാനിക്കുന്ന രാജാവിന്‍റെ രാത്രിയിലും തിളങ്ങുന്ന പോസ്റ്ററുകൾ ആണ് കേരളത്തിലെമ്പാടും ഇപ്പോൾ ചർച്ചയാകുന്നത്‌. ദുൽഖറിന്‍റെ വേഫേറെർ ഫിലിംസ് ആണ് വേറിട്ട പ്രൊമോഷണൽ പരിപാടികൾ കേരളത്തിൽ ഉടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്. 

ആലപ്പുഴ നെഹ്രു ട്രോഫി പവലിയനുകളിലും കിംഗ് ഓഫ് കൊത്തയുടെ വ്യത്യസ്ത പ്രൊമോഷൻ കെ ഓ കെ തൊപ്പികളിലൂടെയും ടി ഷർട്ടുകളിലൂടെയുമാണ്. കേരളത്തിൽ ഒട്ടാകെ ഗംഭീര പ്രൊമോഷണൽ പരിപാടികൾക്ക് വേഫേറെർ ഫിലിംസ് നേതൃത്വം നൽകുന്നു. രാജാവിന്‍റെ വരവിനായി ആഗസ്റ്റ് 24 ന് കേരളക്കര കാത്തിരിക്കുമ്പോൾ ഗംഭീര പ്രൊമൊഷന് നേതൃത്വം നൽകുകയാണ് വേഫേറെർ ഫിലിംസ്.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. 

ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്  :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

'പോര്‍ തൊഴില്‍' നായകന്‍ അശോക് സെല്‍വന്‍ വിവാഹിതനാകുന്നു; വധു നടി തന്നെ

ആദിപുരുഷ് ഒടിടിയില്‍; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് വിവാദ ചിത്രം.!

​​​​​​​Asianet News Live
 

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം