അനുപമയുടെ ഹൊറർ ത്രില്ലർ, ഒപ്പം സാൻഡി മാസ്റ്ററും; 'കിഷ്കിന്ധാപുരി' ഒടിടിയിൽ എത്തി

Published : Oct 24, 2025, 06:53 PM IST
kishkindhapuri

Synopsis

ഹൊറർ ത്രില്ലർ 'കിഷ്കിന്ധാപുരി' സീ 5ൽ സ്ട്രീമിംഗ് ആരംഭിച്ചു. വിനോദസഞ്ചാരികളെ കബളിപ്പിക്കുന്ന ടൂർ ഗൈഡുകളായ പ്രണയികൾ, ഉപേക്ഷിക്കപ്പെട്ട ഒരു റേഡിയോ സ്റ്റേഷനിൽ യഥാർത്ഥ പ്രേതത്തെ കണ്ടുമുട്ടുന്നതാണ് ഇതിവൃത്തം.

കൗശിക് പെഗല്ലപതി സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായ് ശ്രീനിവാസ്, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കിഷ്കിന്ധാപുരി ഒടിടിയിൽ എത്തി. ഈ ഹൊറർ ത്രില്ലർ ചിത്രം തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ സീ 5ലൂടെ കാണാനാകും. ഷൈൻ സ്ക്രീൻസിന്റെ ബാനറിൽ സാഹു ഗരിപാട്ടി നിർമ്മിച്ച ചിത്രത്തിൽ തനികെല്ല ഭരണി, സുദർശൻ, സാൻഡി മാസ്റ്റർ, ശ്രീകാന്ത്, ക്രാന്തി, ഹൈപ്പർ ആദി, മകരാന്ത് ദേഷ്പാണ്ടേ, സുനിൽ റെഡി എന്നിവർ വേഷമിടുന്നു.

കിഷ്കിന്ധാപുരി ഗ്രാമത്തിൽ നിന്നുള്ള പ്രണയികളായ രാഘവും (ബെല്ലംകൊണ്ട സായ് ശ്രീനിവാസ്) മൈഥിലിയും (അനുപമ പരമേശ്വരൻ) ഒരുമിച്ച് താമസിക്കുകയും ഒരു ടൂർ ബിസിനസ്സ് നടത്തുകയും ചെയ്യുന്നു. അവർ വിനോദസഞ്ചാരികളെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഗൈഡുകളായി ഭയപ്പെടുത്തുന്ന കഥകൾ പറയുന്നു. സാധാരണയായി കെട്ടിച്ചമച്ച കഥകൾ ഉപയോഗിച്ച് സന്ദർശകരെ കബളിപ്പിക്കുമ്പോൾ, ഒരു ദിവസം അവർ വിനോദസഞ്ചാരികളെ പഴയതും തകർന്നതുമായ ഒരു റേഡിയോ സ്റ്റേഷനിലേക്ക് നയിക്കുന്നു. അവിടെ നാശം വിതയ്ക്കുന്ന ഒരു യഥാർത്ഥ പ്രേതത്തെ അവർ കണ്ടുമുട്ടുന്നു. എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് ആത്മാവ് അതിന്റെ അടുത്ത ഇരകളുടെ പേരുകൾ റേഡിയോയിലൂടെ പ്രഖ്യാപിക്കുന്നു.

നിരവധി സസ്‌പെൻസും ത്രില്ലിങ് മുഹൂർത്തങ്ങളും സമ്മാനിക്കുന്ന ചിത്രം ബോക്സ്ഓഫീസിൽ വൻ കുത്തിപ്പാണ് നേടിയിരിക്കുന്നത്. കഥപറച്ചിലിൽ ഒരു വ്യത്യസ്ഥത നിലനിൽക്കുന്ന ചിത്രം വിഷ്വൽ സ്റ്റൈലിംഗ് കൊണ്ട് മനോഹരമാണ്. കിഷ്കിന്ധാപുരിയിലൂടെ ‘ജമ്പ് സ്കെയർ’ ഭയാനുഭവങ്ങൾക്കപ്പുറത്ത് ഒരു നാട്ടിൻപുറ ഹൊറർ ലോകം സൃഷ്ടിക്കാനായിരുന്നു ആഗ്രഹം എന്ന് സംവിധായകൻ കൗശിക് പെഗല്ലപതി പറഞ്ഞു. താൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളിയേറിയ വേഷങ്ങളിൽ ഒന്നാണ് ഈ കഥാപാത്രം എന്നായിരുന്നു ബെല്ലംകൊണ്ട സായ് ശ്രീനിവാസ് പറഞ്ഞത്. ഭയാനകമായ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തത് ഒരു മികച്ച അനുഭവമായിരുന്നു എന്ന് അനുപമയും കൂട്ടിച്ചേർത്തു. കിഷ്കിന്ധാപുരി മികച്ച ഒരു ദൃശ്യനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി